മാധ്യമവിലക്കിനു ചർച്ചയിലൂടെ പരിഹാരം തേടണം: ഗവർണർ
മാധ്യമവിലക്കിനു ചർച്ചയിലൂടെ  പരിഹാരം തേടണം: ഗവർണർ
Saturday, October 1, 2016 12:33 PM IST
തിരുവനന്തപുരം: അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ചർച്ചയിലൂടെ എത്രയും പെട്ടെന്നു പരിഹരിക്കണമെന്നു ഗവർണർ ജസ്റ്റീസ് പി.സദാശിവം. രാജ്യത്തു ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിൽ മുഖ്യസംഭാവന നൽകുന്ന അഭിഭാഷക, മാധ്യമ വിഭാഗങ്ങളിൽ സമൂഹം വലിയ പ്രതീക്ഷയാണ് അർപ്പിച്ചിട്ടുള്ളത്. ജനങ്ങൾക്കു നീതി ഉറപ്പാക്കാൻ അഭിഭാഷകർ യത്നിക്കുമ്പോൾ, കോടതികളിൽ മാധ്യമപ്രവർത്തകരുടെ സാന്നിധ്യം സമൂഹത്തിന്റെ അറിയാനുള്ള അവകാശത്തെ ഉറപ്പാക്കാൻ സഹായിക്കുന്നു. അതിനാൽ, അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ ചർച്ചയിലൂടെ ഒരു പരിഹാരം കണ്ടെത്തി സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അന്തരീക്ഷം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.