മുഖ്യമന്ത്രിയുടെ സമീപനം ചുവപ്പുകണ്ട കാളയെപ്പോലെ: ചെന്നിത്തല
മുഖ്യമന്ത്രിയുടെ സമീപനം ചുവപ്പുകണ്ട കാളയെപ്പോലെ: ചെന്നിത്തല
Saturday, October 1, 2016 12:33 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോടു കാണിക്കുന്ന സമീപനം, ചുവപ്പു കണ്ട കാളയെ പോലെയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്‌ഥാനത്തു മാധ്യമ സ്വാതന്ത്ര്യം ഹനിക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സ്വാശ്രയ വിഷയത്തിലുൾപ്പെടെയുള്ള സർക്കാരിന്റെ നയങ്ങൾക്കെതിരേ യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിന്റെയും ധർണയുടെയും സംസ്‌ഥാ നതല ഉദ്ഘാടനം നിർവഹി ക്കുകയായിരുന്നു അദ്ദേഹം.

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാണു സർക്കാർ കൂട്ടുനിന്നത്. തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷ ത്തോടു മാന്യതയില്ലാതെയാണു മുഖ്യമന്ത്രി പെരുമാറുന്നത്. സ്വാശ്രയ കൊള്ളയ്ക്കു നേതൃത്വം നൽകിയ ആരോഗ്യമന്ത്രി കണ്ണടച്ചു പാലുകുടിക്കുകയാണ്. സ്വാശ്രയ വിഷയത്തിൽ സമരം നടത്തി കോടികൾ നശിപ്പിച്ച എസ്എഫ്ഐക്കും ഡിവൈ എഫ്ഐ ക്കും ഇപ്പോൾ സ്വാശ്രയ കോളജുകൾക്കു മംഗളപത്രം എഴുതുന്ന ജോലിയാണെന്നും അദ്ദേഹം പറഞ്ഞു.


സ്വാശ്രയ മെഡിക്കൽ കോളജുകൾ തലവരിപ്പണം വാങ്ങുന്നതിന്റെ തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും സർക്കാർ അ നങ്ങുന്നില്ല. സർക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുകളിയാ ണു പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ജില്ലാ ചെയർമാൻ സോളമൻ അ ലക്സ് അധ്യക്ഷതവഹിച്ചു. വി.എസ് ശിവകുമാർ എംഎൽഎ, സി.പി ജോൺ, സുരേന്ദരൻ പിള്ള, ബീമാപ്പള്ളി റഷീദ്, പാലോട് രവി, സത്യപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.