കിസാൻസഭ സംസ്‌ഥാന സമ്മേളനം സമാപിച്ചു
കിസാൻസഭ സംസ്‌ഥാന സമ്മേളനം സമാപിച്ചു
Saturday, October 1, 2016 12:18 PM IST
ആലപ്പുഴ: കിസാൻസഭ 19–ാം സംസ്‌ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ കൊടിയിറങ്ങി. നെൽക്കൃഷി കൂടുതൽ പ്രോത്സാഹിപ്പിക്കാൻ പലിശ രഹിത വായ്പ നൽകണമെന്നു സംസ്‌ഥാന സമ്മേളനം ആവശ്യപ്പെട്ടു.

അഖിലേന്ത്യ കിസാൻസഭ സംസ്‌ഥാന ജനറൽ സെക്രട്ടറിയായി വി. ചാമുണ്ണിയേയും, സംസ്‌ഥാന പ്രസിഡന്റായി അഡ്വ. ജെ. വേണുഗോപാലൻനായരെയും സമ്മേളനം തെരഞ്ഞെടുത്തു.

പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ വിവിധ ജില്ലകളിൽ നിന്നായി കെ.വി. വസന്തകുമാർ (തൃശൂർ), വി.ആർ. ദിവാകരൻനായർ (എറണാകുളം), ഗീവർഗീസ് (വയനാട്), സി.എസ്. രാധാകൃഷ്ണൻ (തിരുവനന്തപുരം), യൂസഫ് കോറോത്ത് (കോഴിക്കോട്), വി.ആർ. ബാലകൃഷ്ണൻ (ഇടുക്കി), ബാബു കോട്ടപ്പുറം (ഇടുക്കി), അഡ്വ. പ്രദീപ് പുതുക്കുടി (കണ്ണൂർ), കെ.പി. സഹദേവൻ (കാസർകോട്), കെ. രാമചന്ദ്രൻ (പാലക്കാട്), ജിജി ജോർജ് (പത്തനംതിട്ട), കെ.ആർ. രാധാകൃഷ്ണൻ (കോട്ടയം), കെ.ജി. സന്തോഷ്കുമാർ (ആലപ്പുഴ), വി.എസ്. ഗോപകുമാർ (കൊല്ലം) എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.