സെമിനാർ അഞ്ചിന്
Saturday, October 1, 2016 12:18 PM IST
കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ച് അസഹിഷ്ണുതയെ ചെറുക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ അഞ്ചിനു സെമിനാർ നടത്തും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പങ്കെടുക്കും.

വൈകുന്നേരം മൂന്നിനു ടൗൺഹാളിൽ നടക്കുന്ന സെമിനാറിൽ ഐഎൻടിയുസി സംസ്‌ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് ഡോ.കെ. ജയപ്രസാദ്, കെയുഡ ബ്ല്യുജെ സംസ്‌ഥാന പ്രസിഡന്റ് പി.എ. അബ്ദുൾ ഗഫൂർ എന്നിവരും പങ്കെടുക്കുമെന്നു സെമിനാർ കമ്മിറ്റി കൺവീനർ എസ്. കൃഷ്ണമൂർത്തി, ഭാരവാഹികളായ ഡി. ദിലീപ്കുമാർ, ആർ. ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.