ടിസിഎസ് ഐടി വിസ് 2016 ക്വിസ് മത്സരം
Saturday, October 1, 2016 12:18 PM IST
കൊച്ചി: ഐടി സേവനരംഗത്തെ പ്രമുഖരായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) സംഘടിപ്പിക്കുന്ന ടിസിഎസ് ഐടി വിസ് 2016 ക്വിസ് മത്സരം ഈ മാസം അഞ്ചിനു കൊച്ചിയിൽ കലൂർ ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കും. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്കു പങ്കെടുക്കാം. ഓരോ വിദ്യാഭ്യാസസ്‌ഥാപനത്തിനും രണ്ടു പേർ വീതമടങ്ങുന്ന പരമാവധി എട്ടു ടീമുകളെ മത്സരത്തിനായി അയയ്ക്കാമെന്നു കമ്പനി അധികൃതർ അറിയിച്ചു.

എൻട്രികൾ ടിസിഎസ് ഐടി വിസ് കോ–ഓർഡിനേറ്റർ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടിസിഎസ് സെന്റർ സെസ് യൂണിറ്റ്, ഇൻഫോപാർക്ക് കൊച്ചി–682042 എന്ന വിലാസത്തിൽ അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547894433 എന്ന നമ്പറിൽ വിളിക്കുകയോ രേശെേംശ്വ.രീാ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.


കൊച്ചിക്കു പുറമെ അഹമ്മദാ ബാദ്, ബംഗളൂരു, ഭുവനേശ്വർ, ചെ ന്നൈ, കോയമ്പത്തൂർ, ഡൽഹി, ഹൈദരാബാദ്, ഇൻഡോർ, കോൽക്കത്ത, ലക്നൗ, മുംബൈ, നാഗ്പുർ, പൂന, വിശാഖപട്ടണം എന്നിവിടങ്ങളിലും മത്സരം നടക്കും. പ്രാഥമികഘട്ടത്തിലെ എഴുത്തു പരീക്ഷയിൽ മുന്നിട്ടു നിൽക്കുന്ന ആറു ടീമുകൾക്കാണു പ്രാദേശിക ഫൈനലിൽ പങ്കെടുക്കാൻ അവസരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.