ബിപിസിഎൽ ഡിവിഡന്റ് ചെക്ക് കൈമാറി
Saturday, October 1, 2016 12:18 PM IST
തിരുവനന്തപുരം: ഭാരത് പെട്രോളിയം കോർപറേഷൻ 933 ലക്ഷം രൂപയുടെ ഡിവിഡന്റ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈ മാറി. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ഡിവിഡന്റാണ് നൽകിയത്.

ബിപിസിഎൽ കൊച്ചി റിഫൈ നറി എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ. പണിക്കരാണു മുഖ്യമന്ത്രി ചേംബറിലെത്തി ചെക്ക് കൈമാറിയത്. ബിപിസിഎൽ ജിഎം(എച്ച്ആർ) എം.വി. പ്രഭാകരൻ, ചീഫ് മാനേജർ (എസ്റ്റേറ്റ്സ് ആൻഡ് അ ഡ്മിനിസ്ട്രേഷൻ) ജോർജ് തോമസ് തുടങ്ങിയവരും സംബന്ധിച്ചു. 2015– 16 സാമ്പത്തിക വർഷത്തിൽ രണ്ടുതവണയായി 996 ലക്ഷം രൂപയുടെ ഡിവിഡന്റ് സംസ്‌ഥാന സർക്കാരി നു ബിപിസിഎൽ നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.