ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കാൻ വ്യവസ്‌ഥ കൊണ്ടുവരും: റവന്യു മന്ത്രി
ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കാൻ വ്യവസ്‌ഥ കൊണ്ടുവരും: റവന്യു മന്ത്രി
Friday, September 30, 2016 12:31 PM IST
തിരുവനന്തപുരം: നെൽവയൽ– തണ്ണീർത്തട നിയമഭേദഗതി കൊണ്ടു വരുമ്പോൾ പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള വ്യവസ്‌ഥകളും ഉൾപ്പെടുത്തുമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. സി. കൃഷ്ണന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ നഗരത്തിൽ അഞ്ചും ഗ്രാമത്തിൽ പത്തു സെന്റ് ഭൂമി നികത്തിയതു ക്രമപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകാൻ കഴിയും. ഗൃഹനിർമാണത്തിലിരിക്കുന്നവർക്കു മറ്റു ഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഭൂമി ക്രമപ്പെടുത്താനുള്ള വ്യവസ്‌ഥയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


കേര ഫെഡും മാർക്കറ്റ് ഫെഡും വഴി പച്ചത്തേങ്ങ സംഭരിക്കാൻ നടപടി സ്വീകരിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു.

കൃഷി ഓഫീസുകൾ വഴിയുള്ള നാളികേര സംഭരണം നിർത്തിവച്ചിട്ടില്ല. കെട്ടിക്കിടക്കുന്നവ സംഭരിക്കുന്നതിനായി വെയർ ഹൗസിംഗ് ഗോഡൗണുകൾ കൂടുതലായി വാടകയ്ക്കെടുക്കും. നാളികേര സംഭരണം അവസാനിപ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.