സിപിഎം നിലപാട് ദൗർഭാഗ്യകരമെന്നു സുധീരൻ
സിപിഎം നിലപാട് ദൗർഭാഗ്യകരമെന്നു സുധീരൻ
Friday, September 30, 2016 12:21 PM IST
തിരുവനന്തപുരം: ഭീകരകേന്ദ്രങ്ങൾക്കെതിരെയുള്ള ദൗത്യം വിജയകരമായി പൂർത്തീകരിച്ച ഇന്ത്യയുടെ സൈനിക പടിയെ സമ്പൂർണമായി പിന്തുണയ്ക്കാത്ത സിപിഎം നിലപാട് നിർഭാഗ്യകരമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ നേരിടുന്നതിനുമുള്ള സൈനിക നടപടിയെ രാഷ്ട്രീയ വൈര്യം മറന്ന് എല്ലാവരും പിന്തുണയ്ക്കേണ്ട സന്ദർഭമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഈ അവസരത്തിൽ തന്ത്രജ്‌ഞരുടെ സ്വരത്തിലാണ് സിപിഎം പോളിറ്റ്ബ്യൂറോയുടെയും സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെയും പ്രതികരണങ്ങൾ വന്നിരിക്കുന്നത്. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ വഞ്ചിച്ചതും 1947ൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞതുമെല്ലാം കമ്യൂണിസ്റ്റ് പാരമ്പര്യവും ചരിത്ര സത്യങ്ങളുമാണ്. 1962 ൽ ചൈനീസ് ആക്രമണ സമയത്ത് നമ്മുടെ അതിർത്തി സംബന്ധിച്ച് ‘നാം നമ്മുടേതെന്നും ചൈന അവരുടേതെന്നും പറയുന്ന ഭൂപ്രദേശം’ എന്ന വാദം ഉയർത്തിയത് ആരും മറന്നിട്ടില്ല.


രാജ്യസ്നേഹവും ദേശഭക്‌തിയും പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ പാഴാക്കിയ ചരിത്രമാണു സിപിഎമ്മിനുള്ളത്. സിപിഎമ്മിന്റെ കൂറ് ആരോടാണെന്നു കൃത്യമായും വ്യക്‌തമാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.