പ്രോജക്ട് ഫെലോ ഒഴിവ്
Friday, September 30, 2016 12:21 PM IST
കോട്ടയം: ഇന്റർ നാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ പ്രോജക്ട് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബയോകെമിസ്ട്രി, ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദമാണു യോഗ്യത. മോളിക്യുലാർ ബയോളജിയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. കലാവധി രണ്ടു വർഷം.

സ്റ്റൈപന്റ് പ്രതിമാസം 14,000 രൂപയും 10 ശതമാനം എച്ച്ആർഎയും ലഭിക്കും. ദ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, കെഎസ്സിഎസ്റ്റിഇ എസ്ആർഎസ് പ്രോജക്ട്, ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, എംജി യൂണിവേഴ്സിറ്റി, പിഡി ഹിൽസ് പിഒ, കോട്ടയം പിൻ 686560 എന്ന വിലാസത്തിൽ അപേക്ഷകൾ 10 വരെ സ്വീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.