അൻവർ സാദത്ത് സ്പീക്കറുടെ ഡയസിലേക്കു തള്ളിക്കയറി
Friday, September 30, 2016 12:15 PM IST
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുന്നതിനിടെ കോൺഗ്രസിലെ അൻവർ സാദത്ത് സ്പീക്കറുടെ ഡയസിലേക്കു തള്ളിക്കയറി. ഒരു നിമിഷം പ്രതിപക്ഷവും സ്തംഭിച്ചു നിന്നു.

ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി ഡയസിലേക്കു കുതിച്ചു പാഞ്ഞ അൻവർ സാദത്തിനെ പ്രതിപക്ഷാംഗങ്ങൾ തടഞ്ഞെങ്കിലും കുതറി മാറി ഡയസിലേക്കു കയറി സ്പീക്കറുടെ അടുത്തേക്കു നീങ്ങി. ഈ സമയം എ.പി. അനിൽകുമാറും കെ.സി. ജോസഫും ചേർന്നു ബലമായി പിടിച്ച് താഴേക്കിറക്കുകയായിരുന്നു. ഇതിനുശേഷവും പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു താഴെ നിന്നു മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.