സൈനിക നടപടിക്കു നിയമസഭയുടെ പൂർണ പിന്തുണ
Friday, September 30, 2016 12:15 PM IST
തിരുവനന്തപുരം: ഭീകരതയ്ക്കെതിരേ ഇന്ത്യൻ സൈന്യം കൈക്കൊണ്ട നടപടിക്കു നിയമസഭയുടെ പൂർണ പിന്തുണ. സൈനിക നടപടിക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി.

ഇന്ത്യ കൈക്കൊണ്ട സൈനിക നടപടിക്കു സർവ പിന്തുണയും നൽകുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം അയൽ രാജ്യങ്ങളുമായി നയതന്ത്ര– രാഷ്ട്രീയ തലങ്ങളിൽ നിലപാടുകൾ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇന്ത്യൻ സൈനികരുടെ ധീരമായ നടപടിയെ സല്യൂട്ട് ചെയ്യുന്നുവെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സൈനികർക്ക് കാര്യമായ ഒരു പരിക്കു പോലും ഉണ്ടാകാത്ത നടപടിയെ അഭിനന്ദിച്ചു.

സൈനിക നടപടിക്കു പൂർണ പിന്തുണ നൽകുന്നതായി ബിജെപി അംഗം ഒ. രാജഗോപാലും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.