തെരുവുനായ കുറുകെ ചാടി; നിയന്ത്രണംവിട്ട കാർ മറിഞ്ഞു
തെരുവുനായ കുറുകെ ചാടി; നിയന്ത്രണംവിട്ട കാർ മറിഞ്ഞു
Friday, September 30, 2016 12:15 PM IST
വാഴക്കുളം: തെരുവുനായ കുറുകെ ചാടിയതിനെത്ത തുടർന്ന് കാർ നിയന്ത്രണം വിട്ടു റോഡിൽ തകിടം മറിഞ്ഞു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാഴക്കുളം നീറമ്പുഴ കവലയ്ക്കു സമീപം കനാൽ ബസ് സ്റ്റോപ്പിനടുത്ത് ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കല്ലൂർക്കാട് കലൂർ വാളിയംപ്ലാക്കൽ ജോസ് (75), ഭാര്യ മേരി (65), കൊച്ചുമകൻ ഫ്രഡി(10) എന്നിവർ ഡ്രൈവർക്കൊപ്പം വാഴക്കുളത്തെ ആശുപത്രിയിലേക്ക് വരികയായിരുന്നു. റോഡിനു കുറകെ ചാടിയ തെരുവുനായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് മൺതിട്ടയിലിടിച്ചു റോഡിൽ വട്ടം മറിയുകയായിരുന്നു.


കല്ലൂർക്കാടുനിന്ന് അഗ്നിശമനസേന എത്തിയാണു കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ആർക്കും പരിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.