എഎപി ആന്റി കറപ്ഷൻ വിംഗ് ഓഫീസ് കലൂരിൽ
Friday, September 30, 2016 11:49 AM IST
കൊച്ചി: ആം ആദ്മി പാർട്ടി (എഎപി) ആന്റി കറപ്ഷൻ വിംഗിന്റെ സംസ്‌ഥാന ഓഫീസ് നാളെ മുതൽ കലൂരിൽ പ്രവർത്തനമാരംഭിക്കും. കലൂർ കടവന്ത്ര റോഡിൽ ബസ്സ്റ്റാൻഡിനു സമീപമുള്ള ഓഫീസിന്റെ ഉദ്ഘാടനം രാവിലെ 11.30ന് പാർട്ടി കൺവീനർ സി.ആർ. നീലകണ്ഠൻ നിർവഹിക്കും.

എഎപി ആന്റി കറപ്ഷൻ വിംഗിന്റെ മിഷൻ 365ന്റെ ഭാഗമായി കൊച്ചി കോർപറേഷനിൽ നിലവിലുള്ള അഴിമതി പ്രശ്നങ്ങളിൽ നേരിട്ടും നിയമപരമായും ഇടപെടാനും സർക്കാരിന്റെയും ഉദ്യോഗസ്‌ഥരുടെയും പക്ഷത്തുനിന്നുമുണ്ടാകുന്ന അനീതിക്കും അവഗണനക്കുമെതിരേ പൊതുജനങ്ങൾക്കു നിയമസഹായം നൽകാനും പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് ആന്റി കറപ്ഷൻ വിംഗ് സംസ്‌ഥാന കൺവീനർ ജിജോ നെടുങ്കല്ലേൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

പൗരബോധവും രാഷ്ട്രബോധവുമുള്ള ഒരു ജനതയെ സൃഷ്‌ടിക്കാനായി റസിഡന്റ്സ് അസോസിയേഷൻ പോലെ ജനങ്ങളുമായി ബന്ധപ്പെടുന്ന സംഘടനകളുമായി ചേർന്ന് അഴിമതിക്കതിരേ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. കുട്ടികളിൽ പൗരബോധം സൃഷ്‌ടിക്കാനായി അവർ പത്രമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെടുത്തുന്ന ഏറ്റവും നല്ല വാർത്തയ്ക്കു രാഹുൽ ബേബി മെമ്മോറിയൽ കാഷ് അവാർഡും പങ്കെടുക്കുന്ന കുട്ടികൾക്കു പ്രേത്സാഹന സമ്മാനവും നൽകും.


ഇതിലേക്കായി വിദ്യാർഥികൾക്ക് അവരുടെ വാർത്തകൾ മമു4ുലീുഹല*ഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് ഇ–മെയിൽ അയയ്ക്കാം. പൊതുജനങ്ങൾക്കുള്ള പരാതികൾ 7034022700 എന്ന നമ്പറിൽ അറിയിക്കാനുള്ള സൗകര്യം എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുണ്ട്. സംസ്‌ഥാനസമിതി അംഗം ഷൈബു മഠത്തിൽ, സംസ്‌ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.