71 പേർ സ്വന്തമായി ആധാരം തയാറാക്കി
Thursday, September 29, 2016 1:46 PM IST
തിരുവനന്തപുരം: ആധാരം സ്വയം തയാറാക്കാനുള്ള സൗകര്യം സംസ്‌ഥാനത്ത് 71 പേർ പ്രയോജനപ്പെടുത്തിയതായി മന്ത്രി ജി. സുധാകരൻ നിയമസഭയെ അറിയിച്ചു. തൃശൂർ–19, കൊല്ലം 17, തിരുവനന്തപുരം–11, കോട്ടയം–ഏഴ്, പത്തനംതിട്ട–മൂന്ന്, ആലപ്പുഴ–രണ്ട്, എറണാകുളം ആറ്, പാലക്കാട്–രണ്ട്, കണ്ണൂർ–രണ്ട്, കോഴിക്കോട്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണു പ്രമാണങ്ങൾ സ്വയംതയാറാക്കിയവരുടെ എണ്ണം. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ആരും ഈ സംവിധാനം പ്രയോജനപ്പെടുത്തിയില്ലെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.