കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ
Thursday, September 29, 2016 1:35 PM IST
മരട്: സ്വകാര്യ സ്‌ഥാപനത്തിനു ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു കൈക്കൂലി ചോദിച്ചു വാങ്ങിയ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരനെ വിജിലൻസ് പിടികൂടി. മരട് മുനിസിപ്പൽ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറായ കായംകുളം സ്വദേശി കെ.എസ്. നിയാസ്(45) ആണ് പിടിയിലായത്. കലൂർ നടുവില മുല്ലോത്ത് ഡാൽസൺ വർഗീസ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ വിജിലൻസിന്റെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ നിയാസിനെ കുടുക്കിയത്.


മരടിൽ ഡാൽസൺന്റെ ഉടമസ്‌ഥതയിലുള്ള ഡ്രൈ ചിപ്സ് കയറ്റുമതി സ്‌ഥാപനത്തിനു നഗരസഭയുടെ ലൈസൻസ് ലഭ്യമാക്കുന്നതിനാണ് ഇയാൾ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് ഡാൽസൺ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.