ദേവസ്വം പെൻഷനേഴ്സ് സംഗമം നാളെ
Thursday, September 29, 2016 1:28 PM IST
കൊച്ചി: കേരള സംസ്‌ഥാന ദേവസ്വം പെൻഷനേഴ്സ് കോൺഫെഡറേഷന്റെ (കെഎസ്ഡിപിസി) ഒന്നാം സംസ്‌ഥാന സംഗമം നാളെ തിരുവനന്തപുരത്തു ദേവസ്വം ബോർഡ് സുമംഗലി കല്യാണ മണ്ഡപത്തിൽ സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടനം രാവിലെ 11ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. മുൻ പ്രസിഡന്റുമാർ, മുൻ മെമ്പർമാർ, മുതിർന്ന സംഘടനാ നേതാവ് തുടങ്ങിയവരെ ആദരിക്കും.


ദേവസ്വം ബോർഡിനു സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നു കെഎസ്ഡിപിസി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.കെഎസ്ഡിപിസി വൈസ് പ്രസിഡന്റ് ശിവൻ പാലമറ്റം, പ്രോഗ്രാം കൺവീനർ കെ. കെ. പത്മനാഭൻ, ഉണ്ണികൃഷ്ണൻ പോറ്റി, കെ.എ. വിക്രമൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.