ഭാഷയ്ക്കു മിഷണറിമാരുടെ സംഭാവന: സെമിനാർ ഒക്ടോബർ മൂന്നു മുതൽ
Thursday, September 29, 2016 1:28 PM IST
തിരൂർ: മലയാള ഭാഷാചരിത്രത്തിൽ മിഷണറിമാരുടെ സ്‌ഥാനം ചർച്ച ചെയ്യുന്ന ത്രിദിന ദേശീയ സെമിനാർ മലയാളം സർവകലാശാല കാമ്പസിൽ ഭാഷാ ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മൂന്നിന് ആരംഭിക്കും.

രാവിലെ പത്തിനു വൈസ്ചാൻസലർ കെ. ജയകുമാറിന്റെ അധ്യക്ഷതയിൽ ഡോ.ഡി. ബാബുപോൾ ഉദ്ഘാടനം ചെയ്യും. ഡോ.സ്കറിയ സക്കറിയ, പ്രഫ. കീ. നാച്ചിമുത്തു (തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റി) എന്നിവർ പ്രഭാഷണം നടത്തും. പത്രപ്രവർത്തനം, മലയാളഗദ്യം, വ്യാകരണം, നിഘണ്ടു, വിവർത്തനം, അച്ചടി തുടങ്ങി ഭാഷയുടെ വിവിധ മേഖലകളിൽ മിഷണറിമാരുടെ സംഭാവന മൂന്നു ദിവസത്തെ സെമിനാറിൽ ചർച്ചചെയ്യും.


ആറു സെഷനുകളിലായി 22 പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമാപന സമ്മേളനത്തിൽ പ്രഫ. ടി.ബി. വേണുഗോപാല പണിക്കർ മുഖ്യപ്രഭാഷണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.