കെസിബിസി കാരുണ്യവർഷാചരണ സമാപനം കോട്ടയത്ത്
Thursday, September 29, 2016 1:28 PM IST
കോട്ടയം: കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും സംയുക്‌താഭിമുഖ്യത്തിൽ കാരുണ്യവർഷാചരണത്തിന്റെ സമാപനം കെസിബിസിയുടെ നേതൃത്വത്തിൽ നവംബർ 12 ന് കോട്ടയത്ത് സംഘടിപ്പിക്കും. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര റീത്തുകളുടെ മേലധ്യക്ഷൻമാരും വിവിധ രൂപതകളിലെ മെത്രാന്മാരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും. കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷന്റെയും ഫാമിലി കമ്മീഷന്റെയും സംയുക്‌താഭിമുഖ്യത്തിലാണ് സമാപനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.


സമാപനാഘോഷങ്ങൾക്ക് മുന്നൊരുക്കമായുള്ള ആലോചനായോഗം ഒക്ടോബർ മൂന്നിനു വൈകുന്നേരം അഞ്ചിന് കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് ദേവാലയത്തിൽ നടക്കുമെന്നു കാരുണ്യവർഷ സമാപനാചരണത്തിന്റെ ജനറൽ കൺവീനർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.