റബർ സബ്സിഡി ഒന്നാംഘട്ടം പൂർത്തിയാകുന്നു
Thursday, September 29, 2016 1:21 PM IST
കോട്ടയം: സംസ്‌ഥാന സർക്കാരിന്റെ റബർ സഹായധന പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. ജൂലൈ മുതൽ രണ്ടാംഘട്ടമാണ് 2016 ജൂൺ വരെയാണ് ഒന്നാംഘട്ടം. എന്നാൽ, ചില റബർ ഉത്പാദക സംഘങ്ങൾ ഒന്നാംഘട്ടത്തിലെ ബില്ലുകൾ ഇനിയും റബർ ബോർഡിൽ സമർപ്പിച്ചിട്ടില്ല.

ബില്ലുകൾ ഉടൻതന്നെ എത്തിച്ചില്ലെങ്കിൽ മേൽനടപടികൾ കൈക്കൊള്ളാൻ സാധിക്കാതെ വരും. അതിനാൽ 2016 ജൂൺ വരെയുള്ള ബില്ലുകൾ റബർ ബോർഡിന്റെ ഫീൽഡ് സ്റ്റേഷനുകളിലോ റീജിയണൽ ഓഫീസിലോ ഇന്ന് ഏൽപ്പിക്കേണ്ടതാണ്.


ഏതെങ്കിലും കൃഷിക്കാർക്ക് അർഹമായ സബ്സിഡി ഇതേവരെ ലഭിച്ചിട്ടില്ലെങ്കിൽ ആ വിവരം റബർ ബോർഡ് ഓഫീസിൽ ഇന്ന് അറിയിച്ചാൽ പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും സമയപരിധി മാനിച്ചില്ലെങ്കിൽ ആനുകൂല്യം നഷ്‌ടപ്പെടാൻ ഇടയായേക്കുമെന്നും റബർ ബോർഡ് ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.