തുണ്ടം ആനവേട്ട കേസ്: ഒരാൾ കൂടി പിടിയിൽ
Thursday, September 29, 2016 1:21 PM IST
കോതമംഗലം: ഇടമലയാർ തുണ്ടം ആനവേട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി അന്വേഷണ സംഘം പിടികൂടി. നാടുകാണി ഷാപ്പിന് സമീപം നിരപ്പേൽ മത്തായി (46) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതി നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അനി, കുട്ടമ്പുഴ വാരിയം ആദിവാസികുടിക്ക് സമീപമുള്ള മാപ്പിളപ്പാറ ശ്രീനിവാസൻ എന്നിവർ അറസ്റ്റിലായിരുന്നു. കേസിൽ ഇനി രണ്ടു പ്രതികളെ കൂടി പിടികിട്ടാനുണ്ട്.


തുണ്ടം ആനവേട്ട കേസിൽ ഇതുവരെ 62 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ 20 പേർ കുട്ടമ്പുഴ, കോതമംഗലം പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രതിപ്പട്ടികയിൽ മത്തായി ഇല്ലായിരുന്നു. കുട്ടമ്പുഴ സ്വദേശി ജിജോ സെബാസ്റ്റ്യ(ആണ്ടിക്കുഞ്ഞ്)നെ ചോദ്യം ചെയ്തതിൽനിന്നാണ് കേസിൽ മത്തായിയുടെ പങ്കിനെക്കുറിച്ചു സൂചന ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.