ഓമനക്കുട്ടിക്ക് ചെമ്പൈ പുരസ്കാരം
ഓമനക്കുട്ടിക്ക് ചെമ്പൈ പുരസ്കാരം
Thursday, September 29, 2016 1:09 PM IST
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ ചെ മ്പൈ സ്മാരക പുരസ്കാരത്തിനു പ്രശസ്ത കർണാടക സംഗീതജ്‌ഞ ഡോ.കെ.ഓമനക്കുട്ടിയെ തെരഞ്ഞെടുത്തു. 50,001 രൂപ, ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണപ്പതക്കം. പ്രശസ്തി ഫലകം എന്നിവ ഉൾപ്പെട്ടതാണ് പുരസ്കാരം. ചെമ്പൈ സംഗീതോത്സവ കമ്മിറ്റി കൺവീനർ അഡ്വ.എ.സുരേശൻ, അംഗങ്ങളായ പ്രഫ.വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, മണ്ണൂർ രാജകുമാരനുണ്ണി, സംഗീതജ്‌ഞൻ മങ്ങാട് കെ.നടേശൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ചെമ്പൈ സംഗീതോത്സവം ഉദ്ഘാടന ദിവസമായ നവംബർ 25നു പുരസ്കാരം സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.