വിലസ്‌ഥിരതാ പദ്ധതിയിൽ പതിനായിരം ബില്ലുകൾ അപ് ലോഡ് ചെയ്തു
Wednesday, September 28, 2016 1:56 PM IST
കോട്ടയം: റബർ വിലസ്‌ഥിരതാ പദ്ധതി രണ്ടാംഘട്ടം ആരംഭിച്ചു രണ്ടു ദിവസത്തിനുള്ളിൽ പതിനായിരം ബില്ലുകളുടെ അപ് ലോഡിംഗ് നടന്നു. ഇതിൽ ആയിരം ബില്ലുകൾ ലാറ്റക്സ് വിറ്റവരുടേതാണ്. 2016 ജൂലൈ ഒന്നിനും പതിനഞ്ചിനും ഇടയിൽ റബർ വിറ്റവരുടെ ബില്ലുകളാണ് ഇപ്പോൾ അപ് ലോഡ് ചെയ്യാൻ അവസരം നൽകുന്നത്.

എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് കിലോയ്ക്ക് 150 രൂപയും ലാറ്റക്സ് കിലോയ്ക്ക് 142 രൂപയും ഉറപ്പാക്കുന്ന പദ്ധതിയിൽ നിലവിൽ 3.6 ലക്ഷം കർഷകരാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2016 ജൂലൈ ഒന്നു മുതൽ 15 വരെയും 16 മുതൽ 31 വരെയുമായി രണ്ടു ഘട്ടമായി അപ് ലോഡ് ചെയ്യാം. മൂന്നു മാസത്തിനുള്ളിൽ സബ്സിഡി തുക ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കും. 2015 ജൂലൈ മൂന്നിന് ആരംഭിച്ച ഒന്നാംഘട്ടത്തിൽ ഇതോടകം 583 കോടി രൂപയുടെ സഹായം അനുവദിച്ചിട്ടുണ്ട്.


ഒന്നാംഘട്ടത്തിൽ വിറ്റ ഷീറ്റ്, ലാറ്റക്സ് എന്നിവയ്ക്ക് സബ്സിഡി ലഭിക്കാൻ ഒരു അവസരം കൂടി നൽകുന്നുണ്ട്. അതേസമയയം ഇക്കൊല്ലം ജൂലൈയിൽ വിറ്റ ഷീറ്റ് ബില്ലുകൾ ഒക്ടോബറിനു മുൻപ് അപ് ലോഡ് ചെയ്യണം. ഓരോ മാസത്തെയും ബില്ലുകൾ അപ് ലോഡ് ചെയ്യാൻ രണ്ടാംഘട്ടത്തിൽ മൂന്നു മാസത്തെ കാലാവധി മാത്രമെ അനുവദിക്കു കയുള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.