രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനി വാർഷിക പൊതുയോഗം നടത്തി
രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനി വാർഷിക പൊതുയോഗം നടത്തി
Wednesday, September 28, 2016 1:48 PM IST
കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ 27–ാം വാർഷിക പൊതുയോഗം കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്‌ഥം ഓഡിറ്റോറിയത്തിൽ നടത്തി. ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം, ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ചെറിയാൻ താഴമൺ, ഡയറക്ടർമാരായ റവ. ഡോ. ജെയിംസ് ഏർത്തയിൽ, ജേക്കബ് ജോസഫ്കുഞ്ഞ്, മോൺ. ജോർജ് ഓലിയപ്പുറം, ഫാ. ബെന്നി മുണ്ടനാട്ട്, വി.സി സെബാസ്റ്റ്യൻ, ഫാ. ചാക്കോ ജോർജ് കുറ്റിക്കാട്ടുകുന്നേൽ, ജോണി കുരുവിളയെ പ്രതിനിധീകരിച്ച് അഡ്വ. ഫെലിക്സ് ജോണി കുരുവിള, സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർ ജെയിംസ് തോമസ്, കമ്പനി സെക്രട്ടറി പി.വി. പൗലോസ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം.എം. ജോർജ്, ലീഗൽ ഓഫീസർ അഡ്വ.പി.പി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

മാനേജിംഗ് ഡയറക്ടർ റവ. ഡോ. മാണി പുതിയിടം, ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർ ജെയിംസ് തോമസ് എന്നിവർ കമ്പനി പ്രവർത്തനങ്ങൾ വിശദീകരിച്ചു. 2015–16 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് ലാഭം കൈവരിക്കാൻ സാധിച്ചതായി ചെയർമാൻ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.


ഓഹരിയുടമകൾ വോട്ടെടുപ്പിലൂടെ യോഗതീരുമാനങ്ങൾ അംഗീകരിച്ചു. ഡേവിസ് എടക്കളത്തൂരിനെ വൈസ് ചെയർമാനായി തെരഞ്ഞെ ടുത്തു. ഫാ. അലക്സാണ്ടർ പൈകട സിഎംഐ, മോൺ. ജോർജ് ഓലിയപ്പുറം, ജോർജ് ജേക്കബ് മണ്ണംപ്ലാക്കൽ, വി.സി. സെബാസ്റ്റ്യൻ എന്നിവരെ ഡയറക്ടർമാരായി വീണ്ടും തെരഞ്ഞെടുത്തു. ഫാ. ചാക്കോ ജോർജ് കുറ്റിക്കാട്ടുകുന്നേൽ, കെഒ ഇട്ടൂപ്പ്, ജോണി കുരുവിള എന്നിവരെയും ഡയറക്ടർ ബോർഡിലേക്ക് തെരെഞ്ഞടുത്തു. ഫാ. ജോസഫ് കുഴിഞ്ഞാലിൽ, ഫാ. ബെന്നി മുണ്ടനാട്ട് എന്നിവരെ ഇൻഡിപെൻഡന്റ് ഡയറക്ടർമാരായി നിയമിച്ചു.

വിവിധ പുരസ്കാരങ്ങൾക്ക് അർഹരായ പത്രപ്രവർത്തകർക്ക് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് മെമന്റോകൾ നൽകി. ഓഹരി ഉടമകളുടെ പ്രതിനിധി ബേബി പാറക്കാടൻ നന്ദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.