പാർട്ടിക്കാരിയെ പീഡിപ്പിച്ച ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
Wednesday, September 28, 2016 1:48 PM IST
കൊടുങ്ങല്ലൂർ: വിവാഹവാഗ്ദാനം നൽകി പാർട്ടിപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ്ചെയ്തു. ശ്രീനാരായണപുരം പോന്നിശേരി കോളനി ചെന്നറ രാമകൃഷ്ണന്റെ മകൻ ബിജു എന്ന കുട്ടനെ(35)യാണ് കൊടുങ്ങല്ലൂർ സിഐ പി.സി. ബിജുകുമാർ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2015 നവംബറിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ബ്രാഞ്ച് സെക്രട്ടറിയായ ബിജു പാർട്ടിപ്രവർത്തകയെ പീഡിപ്പിച്ചുവെന്നാണു പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.