ദേശീയ സ്കൂൾ അണ്ടർ –19 വെയ്റ്റ് ലിഫ്റ്റിംഗ് സംസ്‌ഥാന ടീം തെരഞ്ഞെടുപ്പ് നാളെ
Wednesday, September 28, 2016 1:31 PM IST
തിരുവനന്തപുരം: ഒക്ടോബറിൽ തെലുങ്കാനയിൽ നടക്കുന്ന 62–ാമത് ദേശീയ സ്കൂൾ അണ്ടർ 19 ആൺ – പെൺ വിഭാഗം വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലേക്കുളള സംസ്‌ഥാന സ്കൂൾ ടീം തെരഞ്ഞെടുപ്പ് 30ന് തൃശൂർ വി.കെ. എൻ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പ്രഥമാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച് എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച നാഷണൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് (മൂന്ന് എണ്ണം), അവസാന വർഷത്തെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് (മൂന്ന് എണ്ണം), ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് (മൂന്ന് എണ്ണം) എന്നിവ സഹിതം 30ന് രാവിലെ എട്ടിന് തൃശൂർ വി.കെ. എൻ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.