കുട്ടിയെ കാറിലിരുത്തി ഷോപ്പിംഗിനു പോയാൽ ലൈസൻസ് നഷ്‌ടമാകും
കുട്ടിയെ കാറിലിരുത്തി ഷോപ്പിംഗിനു പോയാൽ ലൈസൻസ് നഷ്‌ടമാകും
Tuesday, September 27, 2016 1:52 PM IST
തിരുവനന്തപുരം: കുട്ടികളെ കാറിനുള്ളിൽ ആക്കിയശേഷം ഷോപ്പിംഗിനു പോയാൽ ലൈസൻസ് പോകും. ഇത്തരക്കാർക്കെതിരേ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് ഗതാഗത കമ്മീഷണർ നിർദേശം നൽകി.

കുട്ടികളെ കാറിനുള്ളിലാക്കി ലോക്ക് ചെയ്ത ശേഷം മാതാപിതാക്കൾ പുറത്തുപോകുന്നതു മൂലമുള്ള അപകടം കണക്കിലെടുത്താണു നടപടി.എസിയിൽനിന്നു ചോർച്ച ഉണ്ടാവുകയോ കുട്ടികൾ അറിയാതെ ഗിയറിൽ തട്ടി വാഹനം നീങ്ങുകയോ ചെയ്താൽ കുട്ടിയുടെ ജീവൻ വരെ അപകടത്തിലാകും. കേന്ദ്ര മോട്ടോർ വാഹന നിയമം 21(15) പ്രകാരം ഡ്രൈവറുടെ ലൈസൻസ് റദ്ദുചെയ്യൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്താനാണ് ഗതാഗത കമ്മീഷണറുടെ നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.