മരുന്നു സംഭരണത്തിനു പുതിയ സംവിധാനം വരുന്നു
Tuesday, September 27, 2016 1:40 PM IST
സ്വന്തം ലേഖകൻ

കണ്ണൂർ: സംസ്‌ഥാനത്തെ മരുന്നു സംഭരണത്തിന് അടുത്ത സാമ്പ ത്തിക വർഷം മുതൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലി മിറ്റഡ് പുതിയ മാനദണ്ഡം ഏർപ്പെടുത്തും. പ്രമുഖ ഡോക്ടർമാർ, ആരോഗ്യരംഗത്തെ സംഘടനാ പ്രതിനിധികൾ, ഫാർമസി സംഘടനകൾ തുടങ്ങിയവരുമായി പുതുതായി ചുമതലയേറ്റ എംഡി ഡോ.ദിലീപ് നടത്തിയ ചർച്ചയ്ക്കൊടുവിലാണു പരീക്ഷണമെന്ന നിലയിൽ 2017 ഏപ്രിൽ മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ (പിഎച്ച്സി) ഡോക്ടർമാർ തങ്ങളു ടെ താത്പര്യത്തിനനുസരിച്ചു കൊ ടുക്കുന്ന ഇൻഡന്റ് പ്രകാരമുള്ള മരുന്നുകളായിരുന്നു ഇതുവരെ പിഎച്ച്സികൾക്കു നൽകിയിരുന്നത്. ഇതുകാരണം പല അവശ്യ മരുന്നുകളും കിട്ടാതിരിക്കുകയും സ്റ്റോക്കുള്ളവ കെട്ടിക്കിടക്കുന്നതും പതി വായിരുന്നു. ആവശ്യത്തിന് ആനുപാതികമായി ടെൻഡർ നൽകാനാവാത്തതും മരുന്നു ക്ഷാമത്തിനു വഴിവച്ചിരുന്നു. കിടത്തിച്ചികിത്സാ സൗകര്യമില്ലാത്ത പിഎച്ച്സികളിൽ ആന്റിബയോട്ടിക്കുകളുടെ വിതര ണം പരമാവധി നിയന്ത്രിക്കും.

സർക്കാർ ആശുപത്രികളെ മൂന്നു ഗ്രേഡായി തിരിച്ചാണ് ഇനി മരുന്നുകൾ വിതരണം ചെയ്യുക. കിടത്തിചികിത്സാ സംവിധാനമില്ലാത്ത പിഎച്ച്സി അടക്കമുള്ള സംവിധാന ങ്ങൾ പ്രൈമറി വിഭാഗത്തിലും സിഎച്ച്സി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവയെ സെക്കൻഡറി വിഭാഗത്തിലും മെഡിക്കൽ കോളജുകളെ ടെർഷ്യറി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യത്തിനു ദോഷമാണെന്നു കണ്ടെത്തിയ 30 മരുന്നുകളെ ഒഴിവാ ക്കിയാണ് പുതിയ മരുന്നുകളുടെ പട്ടിക തയാറാക്കിയിട്ടുള്ളത്.


പിഎച്ച്സി മുതൽ മെഡിക്കൽ കോളജ് വരെ മരുന്നുകളും അനു ബന്ധ സംവിധാനങ്ങളുമടക്കം 590 ഇനങ്ങളാണ് വരുന്ന സാമ്പത്തിക വർഷം മെഡിക്കൽ കോർപറേഷൻ വിതരണം ചെയ്യുക. ഇതുവരെ വി തരണം ചെയ്തിരുന്ന 32 ഇനം മരു ന്നുകളുടെ അളവുകളിൽ വ്യത്യാ സം വരുത്തുകയും പുതുതായി 35 മരുന്നുകൾ ഉൾപ്പെടുത്തുക യും ചെയ്തിട്ടുണ്ട്. പിഎച്ച്സികളി ൽ 75,000 മുതൽ പരമാവധി മൂന്നു ലക്ഷം രൂപവരെ വിലയുള്ള 250 ഇനം മരുന്നുകളാണ് വിതരണം ചെയ്യുക.

സിഎച്ച്സി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവയ്ക്കായി 513 ഇനം മരുന്നുകളാണു വിതരണംചെയ്യുക. മൂന്നാം വിഭാഗത്തിലുള്ള മെഡിക്കൽ കോളജുകൾക്കായി 4– 6 കോടി രൂപ വരെയുള്ള മരുന്നുകളാണു വിതരണം ചെയ്യുക. ആവ ശ്യാനുസരണമുള്ള മരുന്നുകളുടെ വിതരണം മരുന്നുകൾ കെട്ടിക്കിട ക്കുന്നത് ഒഴിവാക്കാനാകും. മരുന്നു വിതരണം കാര്യക്ഷമമായില്ലെങ്കിൽ പുതിയ മാനദണ്ഡം വലിയ തിരിച്ചടിയാകും. ഒരു പിഎച്ച്സിയെ ശരാശരി 23,850 കുടുംബങ്ങളും സിഎച്ച്സിയെ 3.6 ലക്ഷം കുടുംബങ്ങളും ആശ്രയിക്കുന്നുവെന്ന് ആരോഗ്യവകുപ്പുതന്നെ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.