ഫോൺ വിവരങ്ങൾ ശേഖരിച്ചതു സെൻകുമാറിന്റെ നിർദേശപ്രകാരം: എസ്പി
Tuesday, September 27, 2016 1:19 PM IST
കൊച്ചി: സോളാർകേസ് അന്വേഷണത്തിന്റെ ഭാഗമായി മുൻ ഇന്റലി ജൻസ് എഡിജിപി ടി.പി. സെൻകുമാർ ആവശ്യപ്പെട്ടതനുസരിച്ചാണു ചിലരുടെ ഫോൺ വിശദാംശങ്ങൾ ശേഖരിച്ചതെന്ന് ഇന്റലിജൻസ് എസ്പിയായിരുന്ന ശ്രീധരൻ. സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റീസ് ജി.ശിവരാജൻ കമ്മീഷനിലാണ് ശ്രീധരൻ ഇക്കാര്യം അറിയിച്ചത്.

വിശദാംശങ്ങൾ ശേഖരിച്ച നമ്പരുകൾ ആരുടേതാണെന്നോ എന്തിനാണെന്നോ അറിയില്ല. അതേക്കുറിച്ചന്വേഷിച്ചുമില്ല. വിശദാംശങ്ങൾ എഡിജിപിക്കു കൈമാറിയശേഷം കംപ്യൂട്ട ർ സിസ്റ്റത്തിൽനിന്നു താൻ തന്നെയാ ണ് അവ നശിപ്പിച്ചത്. സിഡിആർ ഡിലീറ്റ് ചെയ്തത് ആരെങ്കിലും നിർദേശിച്ചിട്ടല്ല. ഇത്തരം വിവരങ്ങൾ നശിപ്പിക്കുന്നതിന് എന്തെങ്കിലും നടപടിക്രമം ഉണ്ടോയെന്നറിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.