കർഷക പെൻഷൻ ലിസ്റ്റിലെ അപര്യാപ്തത പരിശോധിച്ചു വരുന്നതായി മന്ത്രി
കർഷക പെൻഷൻ ലിസ്റ്റിലെ അപര്യാപ്തത പരിശോധിച്ചു വരുന്നതായി മന്ത്രി
Tuesday, September 27, 2016 1:11 PM IST
തിരുവനന്തപുരം: കർഷക പെൻഷൻകാരുടെ ലിസ്റ്റിലെ അപര്യാപ്തത ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ അനർഹരായവരെ കണ്ടെത്താൻ നടപടി തുടങ്ങിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. സി.എഫ്. തോമസിന്റെ സബ്മിഷനുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

പെൻഷൻ അർഹരുടെ ലിസ്റ്റ് തയാറാക്കിയതിൽ ധാരാളം അപാകതയുണ്ടായതായി ധനവകുപ്പ് കൃഷി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണു വിശദ പിശോധനയ്ക്കു നിർദേശം നൽകിയത്.

ആയിരം രൂപയായി വർധിപ്പിച്ച കഴിഞ്ഞ ജൂണിലെ കർഷക പെൻഷൻ കുടിശിക നൽകുന്നതിനാവശ്യമായ നടപടി സ്വീകരിച്ചതായി ചെറുകിട നാമമാത്ര കർഷകർക്കു കുടിശിക കൊടുത്തു തീർത്ത് അടുത്ത മാർച്ച് വരെയുള്ള പെൻഷൻ കുടിശിക മുടക്കമില്ലാതെ നൽകാൻ 405.5 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും.


പെൻഷൻ കുടിശികയിൽ തിരുവനന്തപുരം ജില്ലയിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും 2016 ജനുവരി വരെ കുടിശികയായ 113.5 കോടി രൂപ നൽകിക്കഴിഞ്ഞു. എല്ലാ സാമൂഹിക സുരക്ഷാ പെൻഷനുകളും 1000 രൂപയാക്കിയതിന്റെ അടിസ്‌ഥാനത്തിലാണു കർഷക പെൻഷനും ആയിരമാക്കി ഉയർത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.