പരിയാരം: എം.വി.ജയരാജൻ രാജിവച്ചു
Tuesday, September 27, 2016 1:11 PM IST
പരിയാരം: എം.വി.ജയരാജൻ പരിയാരം മെഡിക്കൽ കോളജ് ചെയർമാൻസ്‌ഥാനം രാജിവച്ചു. പുതിയ ചെയർമാനായി നിലവിലുള്ള വൈസ് ചെയർമാൻ ശേഖരൻ മിനിയോടനെ തെരഞ്ഞെടുത്തു.

പി.പുരുഷോത്തമനാണ് വൈസ് ചെയർമാൻ. ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡ് ചെയർമാൻസ്‌ഥാനവും മറ്റു ചില ഉത്തരവാദിത്വങ്ങളും കാരണമാണ് ഇന്നലെ ചേർന്ന ഭരണസമിതി മുമ്പാകെ രാജിക്കത്ത് സമർപ്പിച്ചതെന്ന് എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജിക്കത്ത് അംഗീകരിച്ച ഭരണസമിതി ശേഖരൻ മിനിയോടനെ ചെയർമാനും പി.പുരുഷോത്തമനെ വൈസ് ചെയർമാനുമായി തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ചു സംസ്‌ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷനു കത്തു നൽകും.


രണ്ടു തവണകളിലായി അഞ്ചു വർഷവും പത്തു മാസവുമാണു ജയരാജൻ ചെയർമാൻസ്‌ഥാനം വഹിച്ചത്. 2011 ജനുവരി രണ്ടിനാണ് ആദ്യം ചെയർമാനായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.