പിണറായിയെ സർ സിപിയുടെ പ്രേതം ബാധിച്ചു: വി.എം. സുധീരൻ
പിണറായിയെ സർ സിപിയുടെ പ്രേതം ബാധിച്ചു: വി.എം. സുധീരൻ
Tuesday, September 27, 2016 1:11 PM IST
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ സർ സിപിയുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഒരു മുഖ്യമന്ത്രിക്കു ചേർന്ന നിലയിലല്ല അദ്ദേഹം പെരുമാറുന്നത്. സമരങ്ങളെ അടിച്ചമർത്തുന്ന രീതി ജനാധിപത്യ മര്യാദയല്ലെന്നും ഈ രീതിയിൽ മുന്നോട്ടുപോകാനാണു മുഖ്യമന്ത്രിയുടെ ശ്രമമെങ്കിൽ അതിന് അദ്ദേഹം വലിയ വില നൽകേണ്ടിവരുമെന്നും സുധീരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സുധീരൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.