ക്ലീൻ ഹോം ക്ലീൻ സിറ്റിയുമായി കത്തോലിക്കാ കോൺഗ്രസ്
Tuesday, September 27, 2016 1:11 PM IST
കോട്ടയം: മാലിന്യനിർമാർജനത്തിലൂടെ ആരോഗ്യപരമായ കേരളത്തെ ലക്ഷ്യമിട്ട് ക്ലീൻ ഹോം ക്ലീൻ സിറ്റി എന്ന കത്തോലിക്കാ കോൺഗ്രസ് പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം ഒക്ടോബർ ഒന്നിനു രാവിലെ 9.30–ന് തൊടുപുഴ മുനിസിപ്പൽ സ്റ്റാൻഡിനു സമീപം ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്യും.

കേന്ദ്രസമിതി ഡയറക്ടർ ഫാ.ജിയോ കടവി, പ്രസിഡന്റ് വി.വി.അഗസ്റ്റിൻ, ജനറൽസെക്രട്ടറി അഡ്വ.ബിജു പറയന്നിലം, രൂപത ഡയറക്ടർ മോൺ.ഡോ.ജോർജ് ഒലിയപ്പുറം, ടൗൺ പള്ളിവികാരി ഫാ.ജോസഫ് പുല്ലോപ്പിള്ളി, രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട്, ജോസ് ഇലഞ്ഞിക്കൽ, ജോൺ മുണ്ടൻകാവിൽ തുടങ്ങിയവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.