ബിഎസ്സി എംഎൽടി ഫീസ് നിശ്ചയിച്ച് ഉത്തരവായി
Tuesday, September 27, 2016 1:07 PM IST
തിരുവനന്തപുരം: സ്വാശ്രയ പാരാമെഡിക്കൽ മാനേജ്മെന്റ് അസോസിയേഷനിൽ ഉൾപ്പെട്ട കോളജുകളിലെ ബിഎസ്സി എംഎൽടി, പാരാമെഡിക്കൽ കോഴ്സുകളിലെ ഫീസ് നിശ്ചയിച്ച് ഉത്തരവായി. ബിഎസ്സിഎംഎൽടിക്ക് സർക്കാർ സീറ്റുകളിൽ മുപ്പത്തിമൂവായിരം രൂപയും മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് ഇരുപത്തൊന്നായിരം രൂപയുമാണ് ട്യൂഷൻ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. മാനേജ്മെന്റ് സീറ്റുകളിൽ ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസാണ് ഈടാക്കുക. നിലവിലുള്ള സ്പെഷൽ ഫീസിൽ മാറ്റമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.