വിദ്യാഭ്യാസ വായ്പയ്ക്കു മാർക്ക് നിബന്ധന പാടില്ല:മനുഷ്യാവകാശ കമ്മീഷൻ
Monday, September 26, 2016 12:49 PM IST
കണ്ണൂർ: പ്ലസ്ടുവിന് 50 ശതമാനം മാർക്ക് ലഭിച്ചിട്ടുള്ളവർക്ക് എൻജിനിയറിംഗ് പ്രവേശനത്തിനു തടസമില്ലെന്നിരിക്കെ വിദ്യാഭ്യാസ വായ്പ ലഭിക്കാൻ 75 ശതമാനം മാർക്ക് വേണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. 75 ശതമാനം മാർക്ക് ഇല്ലെന്ന കാരണത്താൽ മകനു കണ്ണൂർസിറ്റി യൂണിയൻ ബാങ്ക് ശാഖ വായ്പ നിഷേധിച്ചുവെന്നു ചൂണ്ടിക്കാട്ടി പയ്യാമ്പലം സ്വദേശി ടി. ശശീന്ദ്രൻനായർ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി.മോഹനദാസിന്റെ ഉത്തരവ്.


വായ്പ ലഭിക്കാൻ റിസർവ് ബാങ്ക് മാനദണ്ഡ പ്രകാരം 75 ശതമാനം മാർക്ക് വേണമെന്ന ന്യായം സ്വീകരിക്കാനാവില്ലെന്ന് ഉത്തരവിൽ പറയുന്നു. പരാതിക്കാരന്റെ മകന് 3,90,000 രൂപയുടെ വിദ്യാഭ്യാസ വായ്പ ഉടൻ അനുവദിക്കണമെന്നും ആദ്യഗഡുവായ 1,30,000 രൂപ എത്രയും വേഗം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.