രാഹുലിനെതിരേയുള്ള അക്രമം അപലപനീയം: സുധീരൻ
രാഹുലിനെതിരേയുള്ള അക്രമം അപലപനീയം: സുധീരൻ
Monday, September 26, 2016 12:39 PM IST
തിരുവനന്തപുരം: ഉത്തർപ്രദേശിൽ സീതാപൂരിൽ കിസാൻ റാലിക്കിടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു നേരേ ചെരുപ്പെറിഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.

രാഹുൽ ഗാന്ധിയുടെ മുന്നേറ്റം പല ശക്‌തികളെയും വിളറി പിടിപ്പിക്കുന്നു. അത്തരം ശക്‌തികളുടെ ചട്ടുകങ്ങളാണ് ഇതിനു മുതിർന്നത്. രാഹുൽ ഗാന്ധിനയിക്കുന്ന ജനാധിപത്യ മതേതരമുന്നേറ്റത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ ഇത്തരം അപഹാസ്യ അക്രമങ്ങൾകൊണ്ടു കഴിയില്ല. ാഹുൽഗാന്ധിക്ക് കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ ഇത്തരം സംഭവങ്ങൾ ശക്‌തി പകരുകയേയുള്ളുവെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.