തെരുവുനായ ആക്രമണം: പാരാലീഗൽ വോളന്റിയർമാരുടെ സഹായം ലഭ്യമാക്കണം
Monday, September 26, 2016 12:29 PM IST
കൊച്ചി: തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്കു നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിനു പാരാലീഗൽ വോളന്റിയർമാരുടെ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നു കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റി (കെൽസ) ചെയർമാൻ ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ഉത്തരവിട്ടു. ഇതിനായി അതാതു ലീഗൽ സർവീസസ് സ്‌ഥാപനം വഴി വാളന്റിയർമാർ നഷ്‌ട പരിഹാരത്തിനു വേണ്ട ശരിയായ രേഖകൾ ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിക്ക് സമർപ്പിച്ച് നിയമസഹായം ലഭ്യമാക്കണം.


തെരുവുനായകളുടെ ആക്രമണത്തിൽ പരുക്കേറ്റവർക്ക് നഷ്‌ടപരിഹാരം ലഭ്യമാക്കുന്നതിനായി പ്രവർത്തനമാരംഭിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ നാമമാത്ര പരാതികൾ മാത്രം ലഭിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.