ഡിവൈൻ മേഴ്സി കോൺഗ്രസിനു മുരിങ്ങൂരിൽ തുടക്കമായി
ഡിവൈൻ മേഴ്സി കോൺഗ്രസിനു മുരിങ്ങൂരിൽ തുടക്കമായി
Monday, September 26, 2016 12:21 PM IST
ചാലക്കുടി: കാരുണ്യവർഷ സമാപനത്തോടനുബന്ധിച്ച് ഹോളി ഫയർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഡിവൈൻ മേഴ്സി കോൺഗ്രസിനു തുടക്കമായി. വിൻസെൻഷ്യൻ സഭയുടെ സുപ്പീരിയർ ജനറാൾ ഫാ. വർഗീസ് പാറപ്പുറം കാരുണ്യദീപം തെളിയിച്ചു കാരുണ്യവർഷ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

ദീനസേവനസഭയുടെ സുപ്പീരിയർ ജനറാൾ സിസ്റ്റർ ഡാനിയേല ഡിഎസ്എസ്, സിസ്റ്റേഴ്സ് ഓഫ് ഡിവൈൻ മേഴ്സി സ്‌ഥാപകയും ജനറാളുമായ സിസ്റ്റർ ഫ്ളവീന (മേഘാലയ), ബ്രദർ റാഫേൽ, ബ്രദർ സക്കറിയ എന്നിവർ പ്രസംഗിച്ചു. ദൈവകരുണയുടെ സന്ദേശത്തിന്റെ പ്രസക്‌തിയെക്കുറിച്ച് ഫാ. ആന്റോ കണ്ണമ്പുഴ വചനശുശ്രൂഷ നയിച്ചു. ബ്രദർ ബാബു പോൾ, ബ്രദർ ഐജു എന്നിവരും വചനം പങ്കുവച്ചു.

കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി. ജീവന്റെ മൂല്യത്തെ ഉയർത്തിപ്പിടിച്ച് ഹോളി ഫയർ മിനിസ്ട്രീസ് ദീനസേവന സഭയുമായി ചേർന്നു നടത്തുന്ന “വാത്സല്യം’ പദ്ധതിയുടെ ഉദ്ഘാടനം ദീനസേവനസഭ സുപ്പീരിയർ ജനറാൾ സിസ്റ്റർ ഡാനിയേലയ്ക്കു ഫലകം കൈമാറിക്കൊണ്ട് ബിഷപ് നിർവഹിച്ചു.


ജീവിതസാഹചര്യങ്ങൾകൊണ്ട് ഗർഭസ്‌ഥശിശുവിനെ ഗർഭഛിദ്രം നടത്തി കൊല്ലുവാൻ തീരുമാനിച്ചിരിക്കുന്ന ഗർഭിണികൾക്കു പ്രസവം വരെയുള്ള സൗജന്യ പരിരക്ഷ നൽകി കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിനു കൈമാറുന്നതാണ് വാത്സ ല്യം പദ്ധതിയെന്ന് അദ്ദേഹം വ്യക്‌തമാക്കി.

വചനശുശ്രൂഷയ്ക്കു ഫാ. മാത്യു ഇലവുങ്കൽ, ഫാ. സഖറിയാസ് എടാട്ട്, ഫാ. ഡെർബിൻ ഇട്ടിക്കാട്ടിൽ, ബ്രദർ സ്റ്റീഫൻ, ബ്രദർ ബൈജു എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.