കാമ്പസ് ഫ്രാൻസ് വിദ്യാഭ്യാസ പ്രദർശനം ഒക്ടോബർ അഞ്ചിന്
Monday, September 26, 2016 12:16 PM IST
കൊച്ചി: ഫ്രാൻസിൽ ഉന്നതപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികളെ സഹായിക്കാൻ ’കാമ്പസ് ഫ്രാൻസ്’ ഒക്ടോബർ അഞ്ചിന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ വിദ്യാഭ്യാസ പ്രദർശനം നടത്തുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ടു വരെയാണു പ്രദർശനം.

ഫ്രാൻസിൽ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു സ്കോളർഷിപ്പ് നൽകുക, വിസ ലഭിക്കുന്നതിനുള്ള നടപടികൾക്കു സഹായിക്കുക, ഫ്രാൻസിലെ വിദ്യാർഥി ജീവിതത്തെക്കുറിച്ചുള്ള വിവരണം നൽകുക എന്നിവയാണു കാമ്പസ് ഫ്രാൻസിന്റെ പ്രധാന പരിപാടികൾ. ഫ്രാൻസിലെ 30 ഉന്നത വിദ്യാഭ്യാസ സ്‌ഥാപനത്തിലെ പ്രതിനിധികൾ പ്രദർശനത്തിൽ പങ്കെടുക്കും. മാനേജ്മെന്റ്, ആർട്സ്, എൻജിനിയറിംഗ്, സയൻസ്, പാചകം, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ മേഖലകളിലുള്ളതാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ. പ്രദർശനത്തോടൊപ്പം വിദ്യാർഥികളുമായി അഭിമുഖവും നടത്തും.


ഇന്ത്യയിലെ ഫ്രഞ്ച് എംബസിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങൾക്ക് കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് പഠനകേന്ദ്രമായ അലിയോൻസ് ഫ്രാൻസൈസുമായി ബന്ധപ്പെടണം. പ്രദർശനത്തിന്റെ രജിസ്ട്രേഷൻ സൗജന്യമാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് www.salons.campusfrance.orgndia2016/ എന്ന വെബ്സൈറ്റ് മുഖേനയോ 9821493979 എന്ന ഫോൺ മുഖേനയോ പേരുകൾ രജിസ്റ്റർ ചെയ്യാം. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ സിഎംഐ, അലിയോൻസ് ഫ്രാൻസൈസ് ഡയറക്ടർ ഫ്രാൻസോസിസ് ഗ്രോജ്യൻ, കൾച്ചറൽ ആൻഡ് ടീച്ചിംഗ് കോ–ഓർഡിനേറ്റർമാരായ എലോഡി ഓർബി, രൂപ, ആനന്ദ് ബാലസുബ്രഹ്മണ്യ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.