സംസ്‌ഥാനത്ത് ഓപ്പൺ സർവകലാശാല ആരംഭിക്കുന്നത് പരിഗണനയിലെന്നു വിദ്യാഭ്യാസ മന്ത്രി
സംസ്‌ഥാനത്ത് ഓപ്പൺ സർവകലാശാല ആരംഭിക്കുന്നത്  പരിഗണനയിലെന്നു വിദ്യാഭ്യാസ മന്ത്രി
Monday, September 26, 2016 12:16 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓപ്പൺ സർവകലാശാല സ്‌ഥാപിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. വിദൂരവിദ്യാഭ്യാസ കോഴ്സുകളുടെ നടത്തിപ്പിനായാണ് ഓപ്പൺ സർവകലാശാല ആരംഭിക്കുന്നത്.

വിദൂരവിദ്യാഭ്യാസ പദ്ധതി ഇപ്പോൾ നിലവിൽ ഇല്ല. സർക്കാർ– എയ്ഡഡ് കോളജുകളിലല്ലാതെ വിദ്യാഭ്യാസം നടത്തുന്നവർക്കുള്ള കോഴ്സുകൾ നടത്താനാണ് ഓപ്പൺ സർവകലാശാലയെന്ന് ടി.വി.രാജേഷിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.


കോളജുകളിൽ സയൻസ് ബിരുദ സീറ്റുകൾ വർധിപ്പിച്ചു നൽകിയിട്ടും ചില സ്‌ഥാപനങ്ങൾ ഇതു നടപ്പാക്കാത്തതു പരിശോധിക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് എം. സ്വരാജിന്റെ സബ്മിഷനു മറുപടി നൽകി. ചില കോളജുകൾ സീറ്റ് വർധിപ്പിച്ചിരുന്നു. മൊകേരി സർക്കാർ കോളജിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കുമെന്നു പാറക്കൽ അബ്ദുള്ളയുടെ സബ്മിഷനു മന്ത്രി മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.