കാരിത്താസിൽ പൈൽസ് പരിശോധനാ ക്യാമ്പ്
Monday, September 26, 2016 12:16 PM IST
കോട്ടയം: തെള്ളകംകാരിത്താസ് ആശുപത്രി ജനറൽ സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പൈൽസ് രോഗമുള്ളവർക്ക് രോഗനിർണയത്തിനും ചികിത്സാരീതികളെക്കുറിച്ചു മാർഗനിർദേശങ്ങൾ നൽകുന്നതിനും സൗജന്യ ക്യാമ്പ് സംഘടിപ്പിക്കും. ഒക്ടോബർ ഒന്നിന് രാവിലെ 9.30 മുതൽ ലാപ്രോസ്കോപ്പി സർജന്മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധന ലഭ്യമാകും. ആദ്യം ബുക്ക് ചെയ്യുന്ന 50 രോഗികൾക്കാണ് പ്രവേശനം. 30നു വൈകുന്നേരം നാലിനു മുമ്പായി ബുക്കു ചെയ്യണം. ഫോൺ: 9446444700.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.