സർക്കാരിന്റെ കണ്ണു തുറക്കാൻ യൂത്ത്കോൺ. ശയനപ്രദക്ഷിണം
സർക്കാരിന്റെ കണ്ണു തുറക്കാൻ യൂത്ത്കോൺ. ശയനപ്രദക്ഷിണം
Sunday, September 25, 2016 1:03 PM IST
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജിലെ ഫീസ് വർധനവിനെതിരേ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ ഡീൻ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആർ മഹേഷും നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്‌ഥാന ഭാരവാഹികൾ സെക്രട്ടേറിയറ്റിനു മുന്നിൽ ശയനപ്രദക്ഷിണം നടത്തി.

സമരപ്പന്തലിനു മുന്നിൽ നിന്ന് ആരംഭിച്ച ശയനപ്രദക്ഷിണം സെക്രട്ടേറിയറ്റിന്റെ വടക്കേ ഗേറ്റിനു മുന്നിൽ അവസാനിച്ചു. സമരപരിപാടി യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി എസ്.കെ. അർധനാരി സമരം ഉദ്ഘാടനം ചെയ്തു.


ശയന പ്രദക്ഷിണത്തിന് സംസ്‌ഥാന സെക്രട്ടറിമാരായ ഷാജി നൂറനാട്, എൻ.എസ് നുസൂർ, അനൂപ് ബി.എസ്, പ്രതീഷ് കുമാർ, അരുൺ എസ്.പി, പാർലമെന്റ് പ്രസിഡന്റുമാരായ ഷിബു വർക്കല, വിനോദ് യേശുദാസ്, ഡിസിസി വൈസ് പ്രസിഡന്റ സി.ആർ. മഹേഷ്, വിൻസന്റ്. ഡിപോൾ, ചെമ്പഴന്തി അനിൽ, സംസ്‌ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ശാസ്താംകോട്ട സുധീർ, സവിൻ സത്യൻ, സഞ്ജയ്ഖാൻ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.