നാട്ടകം ഗവ. കോളജിന് നാക് എ ഗ്രേഡ്
Sunday, September 25, 2016 12:45 PM IST
കോട്ടയം: നാട്ടകം ഗവൺമെന്റ് കോളജിന് നാക് എ ഗ്രേഡ്. സ്‌ഥാപിതമായി നാലരപതിറ്റാണ്ടിനിടയിലാണു നാട്ടകം കോളജ് സുവർണ നേട്ടം കൈവരിച്ചിരിക്കുന്നത്. മുംബൈ സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. നരേഷ് ചന്ദ്ര ചെയർമാനായുള്ള നാകിന്റെ പിയർ ടീം കഴിഞ്ഞ ജൂലൈയിലാണു കോളജ് സന്ദർശിച്ചത്. 10ഡിപ്പാർട്ട്മെന്റുകളും അഞ്ചു പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗങ്ങളും രണ്ടു റിസേർച്ച് സെന്ററുകളും കോളജിലുണ്ട്. കോട്ടയം ജില്ലയിലെ ഏക സർക്കാർ കോളജാ യ നാട്ടകത്തെ ജിയോളജി ഡിപ്പാർട്ട്മെന്റ് ഏറെ പ്രശസ്തമാണ്.

ക്ലാസ് മുറികളിൽ പകുതിയിലേറെയും ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. ഓരോ ഡിപ്പാർട്ട്മെന്റും വൈവിധ്യവും ആധുനികവുമായി സാങ്കേതിക വിദ്യകളെ കൂട്ടുപിടിച്ചു അധ്യയനം കൂടുതൽ ലളിതമാക്കുന്നു. തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജിയോളജി മ്യൂസിയവും കോളജിനു സ്വന്തമാണ്. ക്രൂഡ് ഓയിൽ, കൽക്കരി, അയിരുകൾ, വ്യാവസായിക പ്രാധാന്യമുള്ള ധാതുക്കൾ, രത്നങ്ങൾ എന്നിവ മ്യൂസിയത്തിന്റെ ആകർഷണങ്ങളാണ്.


ജന്തുശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഇവിടുത്തെ അക്വേറിയം ഹൗസും ശ്രദ്ധയാകർഷിക്കുന്നു. സസ്യശാസ്ത്ര വിഭാഗത്തിന്റെ ഔഷധത്തോട്ടം, ലോകനിലവാരമുള്ള സെമിനാർ ഹാൾ, കമ്യൂണിറ്റി കോളജ്, വിശാലമായ കംപ്യൂട്ടർ സെന്റർ, ഹെൽത്ത് സെന്റർ എന്നിവയൊക്കെ കോളജിന്റെ പ്രത്യേകതകളാണ്. നാക് എ ഗ്രേഡ് ലഭിച്ചതു കോളജിന്റെയും കോട്ടയത്തിന്റെ വിദ്യാഭ്യാസ രംഗത്തും വൻ കുതിച്ചുചാട്ടത്തിനു കാരണമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.