സ്വാശ്രയ കരാറിനു പിന്നിൽ 50 കോടിയുടെ അഴിമതിയെന്ന്
Saturday, September 24, 2016 11:41 AM IST
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സ്വാശ്രയ കരാറിനു പിന്നിൽ 50 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു. മാനേജ്മെന്റുകൾ പോലും പ്രതീക്ഷിക്കാത്ത ഫീസ് വർധനവിനു പിന്നിൽ വ്യക്‌തമായ അഴിമതി നടന്നിട്ടുണ്ട്.

സർക്കാർ ഉന്നതർ ഇടപെട്ട അഴിമതി നടന്നതിനു വ്യക്‌തമായ തെളിവുകളുണ്ട.് ഇതിന്റെ പങ്ക് ഡിവൈഎഫ്ഐ–എസ്എഫ്ഐ നേതാക്കൾക്കും ലഭിച്ചിട്ടുണ്ട്.

ഊമക്കത്ത് ലഭിച്ചാൽ പോലും കേസെടുക്കുന്ന വിജിലൻസ് സ്വാശ്രയ കരാറിലെ അഴിമതി അന്വേഷിക്കാൻ തയാറാകണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.


യാതൊരു പ്രതിഷേധങ്ങളുമില്ലാതെ സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. സമരം വഴിതിരിച്ചുവിടാനുള്ള അണിയറ നീക്കങ്ങളുടെ ഭാഗമായാണു മന്ത്രിയെ ഉപയോഗിച്ചുള്ള നാടകം.

നിയമസഭാ സമ്മേളനം തുടങ്ങുന്ന അവസരത്തിൽ ശക്‌തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംസ്‌ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല പത്രസമ്മേളനത്തിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.