ആധാരം എഴുത്തുകാർ സമരത്തിലേക്ക്
Friday, September 23, 2016 2:23 PM IST
തിരുവനന്തപുരം: വസ്തു വിൽക്കുന്നയാളിനും വാങ്ങുന്നയാളിനും ആധാരം തയാറാക്കാമെന്ന രജിസ്ട്രേഷൻ ഐജിയുടെ ഉത്തരവ് പിൻവലിച്ച് ആധാരം എഴുത്തുതൊഴിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 28, 29 തീയതികളിൽ പണിമുടക്കും കേരള സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ 48 മണിക്കൂർ ധർണയും നടത്തും.

തീരുമാനമാകാത്ത പക്ഷം ഒക്ടോബർ മൂന്നു മുതൽ 22 വരെ സെക്രട്ടേറിയറ്റ് നടയിൽ ധർണ നടത്താനും 25 മുതൽ ഉത്തരവ് പിൻവലിക്കുന്നതുവരെ നിരാഹാരം അനുഷ്ഠിക്കുന്നതിനും സംഘടന തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.