പുതിയ റേഷൻ കാർഡ് വിതരണം മാർച്ച് ഒന്നു മുതൽ
Friday, September 23, 2016 1:09 PM IST
കോട്ടയം: പുതിയ റേഷൻകാർഡുകളുടെ വിതരണം മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. താലൂക്ക് തല റാങ്കിംഗ് ഒഴിവാക്കി സംസ്‌ഥാനതലത്തിൽ ഇത് നടപ്പാക്കും. ഇതിന്റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു പരാതികൾ സ്വീകരിച്ച് തെറ്റുകൾ തിരുത്തും. ഇതിനുശേഷം പുതിയ കാർഡുകളുടെ അച്ചടി തുടങ്ങും. കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യസുരക്ഷാനിയമം ആറുമാസത്തിനകം കേരളത്തിൽ നടപ്പാക്കും. നിയമം നടപ്പിലാകുന്നതോടെ റേഷൻ കടകൾ പൂർണമായും കംപ്യൂട്ടർവത്കരിക്കും. ഇതോടെ അഴിമതിക്കുള്ള വഴികളെല്ലാം അടയും. നിയമം നടപ്പിലാകുന്നതോടെ മൊത്തവിതരണസംവിധാനം ഇല്ലാതാകും. എഫ്സിഐ ഗോഡൗണുകളിൽനിന്ന് നേരിട്ട് റേഷൻകടകളിലേക്ക് സാധനങ്ങൾ എത്തിക്കും. ഇതിനായി കുടുതൽ ഗോഡൗണുകൾ ഉൾപ്പെടെ ഇതിനായി തയാറാക്കേണ്ടിവരും. ഇതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. റേഷൻകടകളിൽ കുടുതൽ ഉത്പന്നങ്ങൾ വിൽക്കുന്നതടക്കമുള്ള ആലോചിക്കുന്നുണ്ട്. സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ ഒപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.