ബിജെപി ദേശീയ കൗൺസിലിനു കോഴിക്കോട് ഒരുങ്ങി; സുരക്ഷയ്ക്കു മൂവായിരത്തോളം പോലീസുകാർ
ബിജെപി ദേശീയ കൗൺസിലിനു കോഴിക്കോട് ഒരുങ്ങി; സുരക്ഷയ്ക്കു മൂവായിരത്തോളം പോലീസുകാർ
Friday, September 23, 2016 1:08 PM IST
<ആ>ബാബു ചെറിയാൻ

കോഴിക്കോട്: ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരടക്കം വിവിഐപികൾക്ക് സുരക്ഷയൊരുക്കാൻ മൂവായിരത്തോളം പോലീസുകാർ.

എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള പോലീസ് സ്റ്റേഷനുകളിൽ നിന്നും സായുധ പോലീസ് ക്യാമ്പുകളിൽനിന്നുമുള്ള ഇത്രയും പോലീസുകാർ ഇന്നലെതന്നെ നഗരത്തിലെത്തി. സ്പെഷൽ ബ്രാഞ്ച് അസി. കമ്മീഷണർ ഒപ്പിട്ട പ്രത്യേക തിരിച്ചറിയൽ കാർഡുമായി പോലീസുകാർ ഇനി, വിവിഐപികൾ മടങ്ങുംവരെ അതതിടങ്ങളിൽ ഡ്യൂട്ടിയിലുണ്ടാകും. ഇവർക്കുപുറമേ, കേന്ദ്ര ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ, സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ഐബി, കേരള പോലീസ് എന്നിവയുടെ രഹസ്യപോലീസ് വിഭാഗങ്ങളെയും വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

കോഴിക്കോട് കരിപ്പൂരിൽ ഇന്നു വൈകിട്ട് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് തിരിച്ചുപോകുംവരെ, 25 വിഭാഗങ്ങളുള്ള വാഹനവ്യൂഹം അദ്ദേഹത്തെ അനുഗമിക്കും.

പ്രധാനമന്ത്രിയുടെ വരവറിയിച്ചുള്ള മുന്നറിയിപ്പ്് വാഹനമായിരിക്കും ഏറ്റവും മുന്നിൽ. പിന്നിലായി പൈലറ്റ് കാർ, മീഡിയ കാർ, ലെയർ കാർ, ടെക്നിക്കൽ കാർ, എസ്പിജിയുടെ മാം കാർ, എസ്കോർട്ട് ഒന്ന്, എസ്കോർട്ട് രണ്ട്, സ്പെയർ കാർ എന്നിവയും അതിനു പിന്നിലായി പത്ത് ബുള്ളറ്റ് പ്രൂഫ് കാറുകളും ഉണ്ടാകും. ഇതിൽ ഒന്നിലായിരിക്കും പ്രധാനമന്ത്രി. അതിനു പിന്നിലായി ഡോക്ടർമാരുടെ കാർ, ബ്രേക്ഡൗൺ വാഹനം, ആംബുലൻസ്, ട്രയൽ കാർ, ഫയർ എൻജിൻ, സ്പെയർ വാഹനം എന്നിങ്ങനെ മൊത്തം 25 വിഭാഗങ്ങളാണ് “‘മോട്ടോർ കേഡ്’ എന്നറിയപ്പെടുന്ന വാഹനവ്യുഹത്തിൽ ഉണ്ടാവുക.

പ്രധാനമന്ത്രി എത്തുന്ന ഓരോ ഇടങ്ങളിലെയും സുരക്ഷയ്ക്കായി ’ആന്റി സബോട്ടാഷ്’ ടീമുകൾ തയാറായിരിക്കും. ഏത് പ്രതിസന്ധിയും നേരിടുന്നതിന് ഉയർന്ന റാങ്കിലുള്ള പോലീസ് ഓഫീസർമാർക്കാണ് ആന്റി സബോട്ടാഷ് ടീമുകളുടെ ചുമതല. കരിപ്പൂർ വിമാനത്താവളം സിഐഎസ്എഫിന്റെ നിയന്ത്രണത്തിലായിരിക്കും.

വെസ്റ്റ്ഹിൽ ഹെലിപാഡിൽ തൃശൂർ എആർ ബറ്റാലിയൻ കമൻഡാന്റ് ജി. ഗോപിയും, ഹെലിപാഡ് സേഫ്ഹൗസിൽ പാലക്കാട് എആർ ക്യാമ്പ് അസി. കമൻഡാന്റ് മോഹൻകുമാറും, വാഹനവ്യൂഹത്തിന് താമരശേരി ഡിവൈഎസ്പി കെ.അഷ്റഫും, എസ്കോർട്ടിന് ട്രാഫിക് എസ്പി എൻ. വിജയകുമാറും, ബീച്ച് വേദിയിൽ ഉത്തരമേഖലാ ഐജി ദിനേന്ദ്ര കശ്യപ്, തൃശൂർ പോലീസ് ട്രെയിനിംഗ് കോളജ് ഡിഐജി പി. വിജയൻ എന്നിവരും ചുമതല വഹിക്കും.

പ്രധാനമന്ത്രി യാത്ര ചെയ്യുന്ന സ്‌ഥലങ്ങളെ ഏഴ് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ എഎസ്പി ഹരിശങ്കറിനാണ് ഒന്നാം ഡിവിഷന്റെ ചുമതല. രണ്ട്–മൂന്ന് ഡിവിഷനുകൾ ഇടുക്കി എസ്പി എ.വി. ജോർജിന്റെയും, നാല്–അഞ്ച്–ആറ് ഡിവിഷനുകൾ മലപ്പുറം എംഎസ്പി കമൻഡാന്റ് പി.എ. വത്സന്റെയും, ഏഴാം മേഖല തൃശൂർ കെഎപി ബറ്റാലിയൻ കമൻഡാന്റ് സുനിൽകുമാറിന്റെയും ചുമതലയിലായിരിക്കും.

പ്രധാനമന്ത്രി താമസിക്കുന്ന വെസ്റ്റ്ഹില്ലിലെ ഗവ. ഗസ്റ്റ്ഹൗസിന് കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് കെ.പി. ഫിലിപ്പിന്റെ നേതൃത്വത്തിൽ സുരക്ഷയൊരുക്കും.

സ്മൃതിസംഗമം നടക്കുന്ന സാമൂതിരീസ് സ്കൂളിന് കോട്ടയം എസ്പി എൻ. രാമചന്ദ്രനും, അവിടുത്തെ വിശ്രമ മുറിക്ക് തൃശൂർ എആർ കമൻഡാന്റ് ഡാൽവിൻ സുരേഷും സുരക്ഷയൊരുക്കും. കൗൺസിൽ നടക്കുന്ന കോഴിക്കോട് സ്വപ്ന നഗരിയുടെ സുരക്ഷ കൊച്ചി കമ്മീഷണർ എം.പി. ദിനേശിനും ടെലികമ്യൂണിക്കേഷന്റെ ചുമതല എസ്പി കെ.പ്രതീഷ്കുമാറിനുമായിരിക്കും.

സ്വപ്ന നഗരിയിലെ പ്രധാനമന്ത്രിയുടെ വിശ്രമ മുറി എറണാകുളം റൂറൽ എആർ ക്യാമ്പ് അസി. കമൻഡാന്റ് പ്രദീപ്കുമാറിന്റെ ചുമതലയിലായിരിക്കും. കോഴിക്കോട് നഗരത്തിലെ ഓരോ മുക്കിലും മൂലയിലും സായുധ പോലീസിനെ വിന്യ സിച്ചിട്ടുണ്ട്.

<ആ>ഊട്ടുപുര ഒരുങ്ങി; പായസമുൾപ്പെടെ മോദിക്കു പ്രത്യേക വിഭവങ്ങൾ

കോഴിക്കോട്: കേരളീയ തനത് വിഭവങ്ങളുടെ പെരുമയറിയിക്കാനുള്ള അവസാന ഒരുക്കത്തിലാണ് പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും.

പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന ദേശീയ കൗൺസിലിന്റെ വർണാഭമായ ചടങ്ങുകൾ നടക്കുമ്പോൾ സ്വപ്ന നഗരിയിലെ കലവറയിൽ 4000 പേർക്കുള്ള സദ്യവട്ടങ്ങൾ ഒരുങ്ങും. അമ്പലപ്പുഴ പാൽപ്പായസവും അടപ്രഥമനും അടങ്ങുന്ന രണ്ടുകൂട്ടം പായസവും മുപ്പതോളം വിഭവങ്ങളും പാലക്കാടൻ മട്ടയും തൂശനിലയിൽ അണിനിരക്കും.
<ശാഴ െൃര=/ിലംശൊമഴലെ/2016ലെുേ24സമഹമ്മൃമബ്ലഴശമേയഹ.ഷുഴ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പ്രധാനമന്ത്രിക്കും കേന്ദ്ര നേതാക്കൾക്കുമായി ഭക്ഷണമൊരുക്കുന്നതിനായി മറ്റുസംസ്‌ഥാനങ്ങളിൽനിന്നും പാചകക്കാർ എത്തിത്തുടങ്ങി. മോദിയുടെ ദക്ഷിണേന്ത്യൻ ഇഷ്‌ടവിഭവങ്ങളായ ചേന എരിശേരി, ബീറ്റ്റൂട്ട് കിച്ചടി, ബീറ്റ്റൂട്ട് തോരൻ, വെള്ളരിക്ക കിച്ചടി തുടങ്ങിയ 20 ഓളം പ്രത്യേക വിഭവങ്ങളും പഴവർഗങ്ങൾകൊണ്ടുള്ള വിവിധ പായസങ്ങളും അദ്ദേഹത്തിനായി ഒരുക്കുന്നുണ്ടെന്ന് യദു പഴയിടം പറഞ്ഞു. ഇതുകൂടാതെ ദേശീയ കൗൺസിലിൽ എത്തുന്ന കേന്ദ്രനേതാക്കൾക്കായി നോർത്ത് ഇന്ത്യൻ തനത് വിഭവങ്ങളുമുണ്ടാകും.

സദ്യവട്ടങ്ങൾ ഒരുക്കാനും വിളമ്പാനുമായി 180 ഓളം പേരെയാണ് സജ്‌ജീകരിച്ചിരിക്കുന്നത്. സമ്മേളന ദിവസങ്ങളിൽ സദ്യവട്ടത്തോടൊപ്പം ഏത്തപ്പഴം പായസം, പാലട പ്രഥമൻ, അടപ്രഥമൻ, പാൽപ്പായസം എന്നിവയിൽ ഏതെങ്കിലും രണ്ടു പായസം ഉണ്ടാകും. സദ്യ ഒരുക്കുന്നതും വിളമ്പുന്നതിനും മേൽനോട്ടം വഹിക്കുന്നതു പഴയിടവും സംഘവുമാണ്.

ബംഗളൂരുവിൽനിന്ന് എത്തിയ 12 പേരാണ് ഉത്തരേന്ത്യൻ ഭക്ഷണം ഒരുക്കുന്നത്. കൂടാതെ പ്രധാനമന്ത്രിക്കു ഭക്ഷണം വിളമ്പി നൽകുന്നതിനായും ആശയവിനിമയത്തിനായും ചെന്നൈയിൽ നിന്നു പ്രത്യേക പരിശീലനം നേടിയ എട്ടു പേരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ കോട്ടയം, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിലെ 18 ഹോട്ടൽ മാനേജ്മെന്റ് കോളജുകളിൽനിന്ന് തെരഞ്ഞെടുത്ത നൂറുകണക്കിന് വിദ്യാർഥികളും ഇതിൽ പങ്കുചേരും.

പ്രഭാതഭക്ഷണത്തിനായി ദോശ, ഇഡ്ഡലി, പൂരിമസാല എന്നിവയാണ് ഒരുക്കുക. കലവറയിലെത്തിച്ച പഴം, പച്ചക്കറികളിൽ ഏറെയും പ്രവർത്തകരിൽനിന്ന് ശേഖരിച്ചതാണ്. ദിവസങ്ങൾക്ക് മുമ്പ് നടന്ന കലവറ നിറയ്ക്കൽ ജാഥയിൽ കർഷക മോർച്ച, കർഷകരിൽ നിന്നും 4000 നാളികേരം ശേഖരിച്ചു. കലവറ നിറയ്ക്കുന്നതിനായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ജാതിമത വ്യത്യാസമില്ലാതെ അകമഴിഞ്ഞ സംഭാവനകൾ ലഭിച്ചെന്നു ബിജെപി സംസ്‌ഥാന വക്‌താവ് പി. രഘുനാഥ് പറഞ്ഞു.

<ആ>കനത്ത സുരക്ഷാവലയത്തിൽ കരിപ്പൂർ

കൊണ്ടോട്ടി: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന്റെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിൽ കനത്ത സുരക്ഷ ഒരുക്കി. വിമാനത്താവള സുരക്ഷ ഇന്നലെ മുതൽ എസ്പിജി ഏറ്റെടുത്തു.


പ്രധാനമന്ത്രിയെ കൂടാതെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും ഇന്നു കരിപ്പൂരിലെത്തെും. ഇന്നു വൈകിട്ട് 4.25ഓടെയാണ് പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി കരിപ്പൂരിലെത്തുക. പിന്നീട് 4.10നു ഹെലികോപ്റ്ററിൽ വെസ്റ്റ്ഹില്ലിലേക്ക് പുറപ്പെടും. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഉച്ചയ്ക്ക് 12നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി എന്നിവർ ഉച്ചയ്ക്ക് ഒരു മണിക്കും പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തും. രണ്ട് പ്രത്യേക വിമാനങ്ങളിലായി കൗൺസിലിൽ പങ്കെടുക്കുന്നതിനായി മറ്റംഗങ്ങളും ഉച്ചയ്ക്കു മുമ്പായി കരിപ്പൂരിലെത്തും.

ഞായറാഴ്ച വൈകിട്ടാണു പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽനിന്ന് ഡൽഹിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്നലെ ഹെലികോപ്റ്റർ ഉപയോഗിച്ച് ആകാശ ട്രയൽ നടത്തി. വിമാനത്താവളം, കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ അക്കാദമി എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാ യോഗം ചേർന്നു.

സുരക്ഷാക്രമീകരണങ്ങൾക്കും മറ്റുമായി അഞ്ഞൂറിലധികം പോലീസുകാരെയാണ് കരിപ്പൂർ മുതൽ കോഴിക്കോട് വരെ നിയമിച്ചിരിക്കുന്നത്.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പോലീസുകാരെയാണ് പ്രധാന ഇടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. ഇതിനു പുറമേ എആർ ക്യാമ്പിൽ നിന്നുളളവരെയും ചുമതലയേൽപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാരെ ബാധിക്കാത്ത രീതിയിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും പരിശോധനകൾ ശക്‌തമാക്കിയിട്ടുണ്ട്.

പ്രധാന കവാടങ്ങളിലെല്ലാം ആയുധങ്ങളേന്തിയ സുരക്ഷാ ഭടന്മാരെ നിയോഗിച്ചു. വിമാനത്താവള ടെർമിനലിനു മുമ്പിലെ അനധികൃത പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. ആകാശയാത്രയ്ക്ക് പ്രതികൂല സാഹചര്യമുണ്ടായാൽ മാത്രമേ പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗം ക്രമീകരിക്കുകയുളളൂ.

<ആ>സാമൂതിരിയുടെ നാട്ടിൽ 33.5 കിലോമീറ്റർ യാത്ര

കോഴിക്കോട്: ഇന്ദ്രപ്രസ്‌ഥത്തിൽ നിന്നും കോഴിക്കോടെത്തുന്ന പ്രധാനമന്ത്രി റോഡുമാർഗം സഞ്ചരിക്കുന്നത് സാമൂതിരിയുടെ നാട്ടിലെ 33.5 കിലോമീറ്റർ ദൂരം.

ബിജെപി ദേശീയ കൗൺസിലിനായി ഇന്ന് വൈകിട്ട് കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസങ്ങളിലായാണ് ഇത്രയും ദൂരം സഞ്ചരിക്കുക.

വിക്രം മൈതാനിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന അദ്ദേഹം ആദ്യം ബീച്ചിലെ കെ.ജി. മാരാർ നഗറിൽ നടക്കുന്ന പൊതു സമ്മേളന വേദിയിലേക്കാണ് പോവുക. ഹെലിപ്പാഡിൽനിന്നു 4.4 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. പിന്നീട് ഇവിടെ നിന്നും ഈസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിലേക്കു പോ വും. ഗസ്റ്റ് ഹൗസിലേക്ക് 5.1 കിലോമീറ്റർ ദൂരമുണ്ട്.

അൽപസമയം വിശ്രമിച്ച ശേഷം അവിടെനിന്നും സ്മൃതി സന്ധ്യ നടക്കുന്ന സാമൂതിരി സ്കൂളിലേക്ക് പുറപ്പെടും. 7.6 കിലോമീറ്റർ ദൂരമാണ് ഇരുസ്‌ഥലങ്ങളും തമ്മിലുള്ളത്. ഇവിടുത്തെ ചടങ്ങ് പൂർത്തിയാക്കിയശേഷം വീണ്ടും ഗസ്റ്റ്ഹൗസിലെത്തും. നാളെ രാവിലെ പ്രധാന വേദിയായ സ്വപ്നനഗരിയിലേക്കു തിരിക്കും. ഗസ്റ്റ് ഹൗസിൽ നിന്നു 3.9 കിലോമീറ്റർ യാത്രചെയ്താണ് ഇവിടെ എത്തുക. ഇവിടുത്തെ പരിപാടികൾക്കു ശേഷം വീണ്ടും വിക്രംമൈതാനിയിലെ ഹെലിപ്പാഡിലേക്കു പോവും. 4.9 കിലോമീറ്റർ ദൂരമാണ് സ്വപ്നനഗരിയിൽനിന്നും വിക്രംമൈതാനിയിലേക്കുള്ളത്. രണ്ടാം തവണയാണ് പ്രധാനമന്ത്രി ജില്ലയിലെത്തുന്നത്.

ഫെബ്രുവരിയിൽ നടന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മോദി ഒരു മണിക്കൂർ മാത്രമാണ് നഗരത്തിലിരുണ്ടായിരുന്നത്. അന്ന് 9.8 കിലോമീറ്റർ അദ്ദേഹം റോഡ്മാർഗം സഞ്ചരിച്ചു.

ബിഎംഡബ്ല്യു ബുള്ളറ്റ് പ്രൂഫ്കാറിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. ഇതുകൂടാതെ മൊബൈൽ ജാമറുകൾ ഘടിപ്പിച്ച വാഹനമുൾപ്പെടെ നാലുവാഹനങ്ങളുമുണ്ടാവും. ഡൽഹിയിൽനിന്നു കണ്ണൂരിലെത്തിച്ച വാഹനങ്ങൾ കഴിഞ്ഞ ദിവസം തന്നെ കോഴിക്കോട്ടേക്കു കൊണ്ടുവന്നിരുന്നു.

27 ന് വൈകിട്ട് അഞ്ചിന് ഈ വാഹനങ്ങൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഡൽഹിയിലേക്കു കൊണ്ടുപോവും.

പ്രധാനമന്ത്രി ഇന്നു വൈകുന്നേരം 4.25നു കരിപ്പൂരിൽ ഇറങ്ങും; മടക്കം നാളെ 5.45ന്

കോഴിക്കോട്: ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 4.25ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങും.

24 മണിക്കൂറിന് മേൽ കോഴിക്കോട്ട് ഉണ്ടാകുന്ന അദ്ദേഹം നാളെ വൈകിട്ട് 5.45ന് കരിപ്പൂരിൽനിന്ന് പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.

<ആ>ഔദ്യോഗിക യാത്രാ ഷെഡ്യൂൾ ഇപ്രകാരം

ഇന്ന് ഉച്ചയ്ക്ക് 1.20– പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ നിന്നു പുറപ്പെടും.
വൈകിട്ട് 4.25– കരിപ്പൂരിൽ വിമാനമിറങ്ങും.
വൈകിട്ട് 4.30– ഹെലികോപ്റ്ററിൽ വെസ്റ്റ്ഹില്ലിലേക്ക് വൈകിട്ട് 4.50– വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ.
വൈകിട്ട് 4.55– റോഡ് മാർഗം കോഴിക്കോട് ബീച്ചിലേക്ക.്
വൈകിട്ട് 5.00– ബീച്ചിലെ ഓപ്പൺ വേദിയിൽ.
5 മുതൽ 6.30– പൊതുയോഗം.
വൈകിട്ട് 6.35– വെസ്റ്റ് ഹിൽ ഗവ.ഗസ്റ്റ് ഹൗസിലേക്ക്രാത്രി 7.30 വരെ– കൂടിക്കാഴ്ച.
രാത്രി 7.35– ഗസ്റ്റ് ഹൗസിൽ നിന്നു റോഡ് മാർഗം സാമൂതിരി സ്കൂളിലേക്ക്.
രാത്രി 7.45– സാമൂതിരി സ്കൂളിൽ നടക്കുന്ന സ്മൃതി സന്ധ്യയിൽ പങ്കെടുക്കും.
രാത്രി 8.50 വരെ– സാമൂതിരി സ്കൂളിൽ.
രാത്രി 8.50– ഗസ്റ്റ് ഹൗസിലേക്ക് റോഡ്മാർഗം മടക്കം.
രാത്രി 9.00– ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തും, വിശ്രമം, ഉറക്കം.

ഞായറാഴ്ചരാവിലെ 9.25– ഗസ്റ്റ് ഹൗസിൽ നിന്ന് സ്വപ്ന നഗരിയിലേക്ക് റോഡ് മാർഗം.
രാവിലെ 9.30 സ്വപ്ന നഗരിയിൽ എത്തും.
9.30 മുതൽ 5 വരെ– ബിജെപി ദേശീയ കൗൺസിൽ. ( സ്വപ്ന നഗരി)
വൈകിട്ട് 5.05– സ്വപ്ന നഗരിയിൽനിന്ന് റോഡ് മാർഗം ഹെലിപാഡിലേക്ക്.
വൈകിട്ട് 5.15– വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ എത്തും.
വൈകിട്ട് 5.20– ഹെലികോപ്റ്ററിൽ കയറും.
വൈകിട്ട് 5.40– ഹെലികോപ്റ്റർ കരിപ്പൂരിൽ.
വൈകിട്ട് 5.45– പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടക്കം.
രാത്രി 8.55– ഡൽഹിയിൽ തിരിച്ചെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.