കാരുണ്യദർശന പഠനശിബിരം തുടങ്ങി
കാരുണ്യദർശന പഠനശിബിരം തുടങ്ങി
Friday, September 23, 2016 12:52 PM IST
കൊച്ചി: സ്വർഗം ലക്ഷ്യമാക്കി ജീവിക്കുന്നവർ ചേരികളിലേക്കും, ദരിദ്രരിലേക്കും നിരാലംബരായ രോഗികൾക്കിടയിലേക്കും ഇറങ്ങിച്ചെല്ലണമെന്ന് ജീവകാരുണ്യപ്രവർത്തകനായ ബ്രദർ മാവൂരൂസ് അഭിപ്രായപ്പെട്ടു.

സന്യാസ അർഥിനികൾക്കുവേണ്ടി പിഒസി ഒരുക്കിയ ത്രിദിന കാരുണ്യദർശന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള ലോകത്തെ കാരുണ്യപൂർവം നോക്കിക്കാണണമെന്നും യേശുവിനുവേണ്ടി മരിക്കാനുള്ള ദാഹത്തോടെ സന്യാസം സ്വീകരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.


പിഒസി ഡയറക്ടർ റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ഷിബു സേവ്യർ, സിസ്റ്റർ സൗമ്യത എന്നിവർ പ്രസംഗിച്ചു. റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, റവ. ഡോ. ജോഷി മയ്യാറ്റിൽ, റവ. ഡോ. ജോൺസൺ പുതുശേരി, റവ. ഡോ. ജോസഫ് ഒളിപ്പറമ്പിൽ, റവ. ഡോ. ഓസി കളത്തിൽ, ഫാ. പീറ്റർ ടാജേഷ്, ഫാ. ജോളി വടക്കൻ എന്നിവർ ക്ലാസുകൾ നയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.