അന്താരാഷ്ട്ര മെഡി. കോൺഫറൻസ് സമാപിച്ചു
Friday, September 23, 2016 12:52 PM IST
കോട്ടയം: തെള്ളകം എക്സ് കാലിബർ ഹോട്ടലിൽ നടന്ന ആറാം യൂറോ – ഇന്ത്യ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഹോളിസ്റ്റിക് മെഡിസിൻ (ഐസിഎച്ച്എം 2016) അന്താരാഷ്ട്ര മെഡിക്കൽ കോൺഫറൻസ് സമാപിച്ചു. അമേരിക്ക, ബ്രിട്ടൺ, അർജന്റീന, അയർലൻഡ്, മലേഷ്യ, ബംഗ്ലാദേശ്, ഇറാൻ, കാമറൂൺ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങി വിവിധ ലോകരാജ്യങ്ങളിൽ പ്രയോഗത്തിലുള്ള വ്യത്യസ്തങ്ങളായ ചികിത്സാ രീതികളും അവതരിപ്പിക്കപ്പെട്ടു. 150–ഓളം ഡോക്ടർമാർ പങ്കെടുത്തു.

റഷ്യൻ മെഡിക്കൽ ആൻഡ് ടെക്നിക്കൽ അക്കാദമിയുടെ ഡയറക്ടർമാരായ മിഖായേൽ ക്ലിമങ്കോ, ബലിഷേവാ നതാലിയ എന്നിവർ അവതരിപ്പിച്ച വേദനകൾക്കും അസ്‌ഥിസംബന്ധമായ വ്യതിയാനങ്ങൾക്കും മരുന്നുകൾ ഉപയോഗിക്കാതെ ചികിത്സിക്കുന്ന പ്രത്യേകതരം ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ‘എക്സർജി’ എന്ന ചികിത്സാ രീതിയും കേരളത്തിൽനിന്നുള്ള ഏബ്രഹാം ജോസഫ് അവതരിപ്പിച്ച തലവേദന, കൊടിഞ്ഞി, കഴുത്തുവേദന, കൈകാൽ വേദന തുടങ്ങിയവയ്ക്കുള്ള ഔഷധ രഹിത ചികിത്സയായ ‘ഡൈനാമിക് ടച്ച് പെയിൻ ഹീലിംഗ്’ എന്ന ചികിത്സാ രീതിയും ഏറെ ശ്രദ്ധേയമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.