നിയമസഭാ സമ്മേളനം 26 മുതൽ
നിയമസഭാ സമ്മേളനം  26 മുതൽ
Wednesday, August 31, 2016 12:26 PM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനം 26 മുതൽ നവംബർ മൂന്നു വരെ ചേരുന്നതിനെക്കുറിച്ച് ആലോചന. തീയതി സംബന്ധിച്ച നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നൽകിയ ശിപാർശ അടുത്ത മന്ത്രിസഭാ യോഗം ചർച്ചചെയ്യും. തുടർന്നു നിയമസഭാ സമ്മേളനം ചേരാനുള്ള ശിപാർശ ഗവർണർക്കു സമർപ്പിച്ചേക്കും.

ബജറ്റും നിയമസഭാ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്. മൂന്നു മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടായിരുന്നു പാസാക്കിയിരുന്നത്. പാർലമെന്റ് പാസാക്കിയ ചരക്കു സേവന നികുതിയ്ക്കുള്ള ഭരണഘടനാ ഭേദഗതി ബില്ലിലും (ജിഎസ്ടി ബിൽ) സംസ്‌ഥാന നിയമസഭയും പാസാക്കേണ്ടതുണ്ട്. ജിഎസ്ടിയും നിയമസഭാ സമ്മേളനത്തിലുണ്ടാകും. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭാഗാധാരത്തിന് ഏർപ്പെടുത്തിയ അമിത നിരക്കു പിൻവലിക്കുന്ന ബിൽ അടക്കമുള്ളവയും നിയമസഭാ സമ്മേളനത്തിനെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.