ആനയെന്നു കരുതിയാണു വെള്ളാപ്പള്ളിയെ ബിജെപി കൂട്ടിയത്: ഗോകുലം ഗോപാലൻ
Wednesday, August 31, 2016 12:12 PM IST
കായംകുളം: വെള്ളാപ്പള്ളി നടേശൻ വലിയ ആനയാണെന്ന് കരുതി ബിജെപിയിലേക്കു സ്വാഗതം ചെയ്തവർക്ക് അബദ്ധം പറ്റിയെന്നും ഇപ്പോൾ കഴുതയാണന്ന് അവർ തിരിച്ചറിഞ്ഞെന്നും ശ്രീനാരായണ ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ. മൈക്രോഫിനാൻസ് തട്ടിപ്പിനെതിരേ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ധർമവേദിയുടെ നേതൃത്വത്തിൽ കായംകുളം എസ്എൻഡിപി യൂണിയൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എൻഡിപി യോഗം വെള്ളാപ്പള്ളിയുടെ തറവാട്ടു സ്വത്താണെന്നാണു കരുതി വച്ചിരിക്കുന്നത്. ജാതിക്കും രാഷ്ര്‌ടീയത്തിനും അതീതമായ സാസ്കാരിക സംഘടനയായ എസ്എൻഡിപിയെ രാഷ്ര്‌ടീയപാർട്ടിയാക്കി മാറ്റിയിരിക്കുകയാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.


ധർമവേദി സംസ്‌ഥാന ജനറൽ കൺവീനർ അജോയ് മാവേലിക്കര അധ്യക്ഷത വഹിച്ചു. കണ്ടല്ലൂർ സുധീർ, പള്ളിയമ്പിൽ ശ്രുകുമാർ, റെജി പൊന്നുരേത്ത്, അരുൺദാസ്, അജി, തങ്കമണി തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.